www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1999) Idukki (1921) Mostreaded (1617) Crime (1485) National (1249) Entertainment (854) world (449) Viral (445) Video (361) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (99) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (34) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

സച്ചിന്‍റെ റെക്കോർഡ് പഴങ്കഥയാക്കി കോലി

Share it:


കാ​ൻ​ബ​റ: ഏകദിനത്തിൽ സച്ചിൻ തെണ്ടുൽക്കറുടെ റെക്കോർഡ് തകർക്ക് ഇന്ത്യൻ നായകൻ വിരാട് കോലി. അതിവേഗം 12,000 റൺസ് നേടിയാണ് കോലി സച്ചിന്‍റെ റെക്കോർഡ് മറികടന്നത്. ഓ​സ്ട്രേ​ലി​യ​ക്കെ​തി​രാ​യ മൂ​ന്നാം ഏ​ക​ദി​ന​ത്തി​ൽ 23 റ​ൺ​സ് പി​ന്നി​ട്ട​പ്പോ​ഴാ​ണ് കോ​​ലി നേ​ട്ടം കൊ​യ്ത​ത്. 251-ാം ഏ​ക​ദി​ന​ത്തി​ലാ​ണ് കോ​ലിയുടെ ഈ നേട്ടം.  

43 സെ​ഞ്ചു​റി​യും 59 അ​ർ​ധ സെ​ഞ്ചുറി​യും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ആ​റ് ബാ​റ്റ്‌​സ്മാ​ന്മാ​രാ​ണ് ഏ​ക​ദി​ന ക്രി​ക്ക​റ്റി​ല്‍ ഇ​തു​വ​രെ 12,000 റ​ണ്‍​സ് പി​ന്നി​ട്ട​ത്. 309 ഏ​ക​ദി​ന​ങ്ങ​ളി​ല്‍ നി​ന്ന് ഈ ​നേ​ട്ട​ത്തി​ലേ​ക്ക് എ​ത്തി​യ സ​ച്ചി​നാ​യി​രു​ന്നു ഇ​തു​വ​രെ മു​ന്‍​പി​ലു​ണ്ടാ​യി​രു​ന്ന​ത്. സ​ച്ചി​നെ കൂ​ടാ​തെ റി​ക്കി പോ​ണ്ടിങ്, കു​മാ​ർ സം​ഗ​ക്കാ​ര, സ​ന​ത് ജ​യ​സൂ​ര്യ, മ​ഹേ​ല ജ​യ​വ​ർ​ധ​ന എ​ന്നീ താ​ര​ങ്ങ​ളാ​ണ് ഏ​ക​ദി​ന​ത്തി​ൽ 12,000 റ​ണ്‍​സ് എ​ന്ന നേ​ട്ടം പി​ന്നി​ട്ടി​ട്ടു​ള്ള​ത്. 

സ​ച്ചി​ന്‍റെ മ​റ്റൊ​രു റി​ക്കാ​ർ​ഡ് കൂ​ടി കോ​ലിയെ കാ​ത്തി​രി​ക്കു​ന്നു​ണ്ട്. കാ​ൻ​ബ​റ​യി​ൽ സെ​ഞ്ചു​റി നേ​ടാ​നാ​യാ​ൽ ഓ​സ്ട്രേ​ലി​യ്ക്കെ​തി​രേ കോ​​ലി​ക്ക് ഒ​മ്പ​ത് ഏ​ക​ദി​ന സെ​ഞ്ചു​റി​യാ​കും. ഒൻ‌പതു സെ​ഞ്ചു​റി​ക​ളു​മാ​യി സ​ച്ചി​ൻ നി​ല​വി​ൽ കോ​ലിയെ​ക്കാ​ൾ ഒ​രു പ​ടി മു​ന്നി​ലാ​ണ്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/LL40qooRKZ87BK1m3FV3rX

Share it:

sports

Post A Comment:

Portable Mini Air Cooler Fan with LED Light