www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഓടുന്ന കാറിന്‍റെ ഡോറിലിരുന്ന് മദ്യപാനം; യുവാക്കൾക്ക് കിട്ടിയത് എട്ടിന്‍റെ പണി

Share it:


മുംബൈ: ഹൈവേയിലൂടെ അതിവേഗത്തിലോടുന്ന കാറിന്‍റെ ഡോറിൽ ഇരുന്ന് മദ്യപിച്ച യുവാക്കൾക്ക് ഒടുക്കം കിട്ടിയത് എട്ടിന്‍റെ പണി. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയതോടെയാണ് യുവാക്കളെ പൊലീസ് പിടികൂടിയത്. മുംബൈ വെസ്റ്റേൺ എക്സ്പ്രസ് ഹൈവേയിലാണ് സംഭവം. അമിതവേഗത്തിൽ പോയ കാറിന്‍റെ മുകളിലിരുന്നായിരുന്നു മദ്യപാനം. 

വീഡിയോ വൈറലായതിനെ തുടർന്ന് മൂന്ന് പേരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്‍തു. മുംബൈ വിമാനത്താവളത്തിന് സമീപത്തെ ഹൈവേയിലാണ് യുവാക്കളുടെ അഭ്യാസം.

  രാത്രി 1.25 ഓടെയായിരുന്നു സംഭവം. വീഡിയോയിൽ കാറിന്‍റെ പിൻ വിൻഡോകളിൽ കുപ്പികളുമായി ഇരുന്ന് രണ്ട് യുവാക്കൾ മദ്യപിക്കുന്നതായി കാണാം. 

വിഡിയോ വൈറലായതിനെ തുടർന്ന് വാഹനത്തിന്‍റെ രജിസ്ട്രേഷൻ നമ്പർ പിന്തുടർന്ന് പൊലീസ് യുവാക്കളെ പൊക്കുകയായിരുന്നു. മുംബൈ താക്കുർ കോംപ്ലക്സിൽ താമസിക്കുന്ന മൂന്നു യുവാക്കളായിരുന്നു കാറില്‍. യുവാക്കൾക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു.  

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/CcDkcl2MFtNClqIMiX8Hv9

Share it:

Viral

Post A Comment: