
കൊച്ചി: കോവിഡ് മഹാമാരിക്ക് ശേഷം തീയേറ്ററുകൾ തുറന്ന തമിഴ്നാട്ടിൽ കടത്തൽക്കാരൻ എന്ന സിനിമയും സിനിമ ഒരുക്കിയ എസ്. കുമാർ എന്ന സംവിധായകനും ചർച്ചാവിഷയമാകുന്നു. മലയാളിയായ സംവിധായകന്‍റെ പ്രഥമ ചിത്രം തമിഴ് പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.
എറണാകുളം സ്വദേശിയായ എസ്. കുമാർ തന്‍റെ പതിനാറാം വയസിലാണ് സംവിധാന സഹായിയായി സിനിമാലോകത്തെത്തുന്നത്. തിരക്കഥാകൃത്ത് എന്ന നിലയിലും ശ്രദ്ധേയനായ എസ്. കുമാർ സംവിധാനം ചെയ്ത കടത്തൽക്കാരന് ഭാരതി രാജയുടെ പ്രശംസയും ലഭിച്ചിരുന്നു. തന്‍റെ സ്വപ്‌ന സിനിമയായ സീക്രട്ട് ഓഫ് ബെർമുഡ ട്രയാങ്കിൾ എന്ന സിനിമയുടെ സബ്ജക്ട് പ്രസന്‍റേഷനും തയ്യാറായി കഴിഞ്ഞതായി എസ്. കുമാർ പറയുന്നു. എഫ്.ത്രീ ഫിലിംസിന്‍റെ ബാനറില്‍ പുറത്തിറക്കിയിരിക്കുന്ന കടത്തൽക്കാരൻ തമിഴ് നാട്ടിലെ തിരുട്ടു ഗ്രാമത്തിന്‍റെ കഥയാണ് പറയുന്നത്.
വയനാട് സ്വദേശിയായ കെവിന്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രേണു സൗന്ദറാണ് നായിക. ശ്യാമ സൂര്യാലാല്‍, ബാബു റഫീക്ക്, സൂര്യലാല്‍ കട്ടപ്പന, മുഹമ്മദ് ഹനീഫ, വിനു മാമ്മൂട്, രുക്മിണി ബാബു, തോമസ് ആന്‍റണി വണ്ടന്മേട്, സാംജീവന്‍, ബാല്‍ക്കി, രാജേഷ് കറുവാക്കുളം, ഗായത്രി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് എസ്. ശ്രീറാം ആണ്. ആര്‍. സുദര്‍ശന്‍ ചിത്ര സംയോജനം നിര്‍വഹിച്ചിരിക്കുന്നു. മണി ഭാരതിയാണ് കലാസംവിധാനം. മുത്തു വിജയന്‍ ഗാനരചനയും എല്‍.വി. ഗണേശന്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.
സിജോ ജോണാണ് എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍. ചെന്നൈ, കമ്പം, തേനി, കറുവാക്കുളം എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. കോമഡിയും ഫൈറ്റും സസ്‌പെന്‍സും നിറഞ്ഞു നില്‍ക്കുന്ന ചിത്രം തമിഴ്‌നാട്ടിലെ തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/K1qDeudCPifDXl43GW7kbz
Post A Comment: