www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

തുണി അലക്കുന്നതിനിടെ വീട്ടമ്മയുമായി ഭൂമി താണു; വീട്ടമ്മ പൊങ്ങിയത് സമീപത്തെ കിണറ്റിൽ

Share it:


കണ്ണൂർ: തുണി അലക്കുന്നതിനിടെ വീട്ടമ്മയുമായി ഭൂമി താഴ്‌ന്നു. ഭയന്ന് ഓടിയെത്തിയ നാട്ടുകാർ കുഴിയിൽ തിരയുമ്പോൾ തൊട്ടടുത്ത കിണറ്റിൽ നിന്നും വീട്ടമ്മയുടെ നിലവിളി. കണ്ണൂർ ഇരിക്കൂറിലാണ് അസാധാരണ സംഭവം നടന്നത്. ഇരിക്കൂർ ആയിപ്പുഴയിൽ കെ.എ അയ്യൂബിന്‍റെ ഭാര്യ ഉമൈബയാണ് (42) തുണി അലക്കുന്നതിനിടെ കാലുതെറ്റി കുഴിയിലേക്ക് പതിച്ചത്.  

വീട്ടമ്മ നിലവിളിക്കുകയും വലിയ ശബ്‌ദം കേൾക്കുകയും ചെയ്‌തതോടെ നാട്ടുകാരും ഓടിക്കൂടി. നാട്ടുകാർ പെട്ടെന്ന് തന്നെ രക്ഷാപ്രവർത്തനം നടത്തി. പൊലീസും ഫയർഫോഴ്സും സംഭവസ്ഥലത്തെത്തി പരിശോധനകൾ നടത്തി. കുഴിയിൽ നിന്നും തൊട്ടടുത്ത കിണറിലേക്ക് രൂപപ്പെട്ട തുരങ്കത്തിലൂടെയാണ് വീട്ടമ്മ വീണത്. 

അപകടം നടന്ന സ്ഥലം നാട്ടുകാരും പൊലീസും നിരീക്ഷിക്കുണ്ട്. കുഴിയിൽ വീണ വീട്ടമ്മ കിണറ്റിൽ പൊങ്ങിയതിന്‍റെ അമ്പരപ്പിലാണ് പക്ഷേ ഇപ്പോഴും നാട്ടുകാർ.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/LI5CtDALiuGFq6TUngq6K5

Share it:

Trending

Post A Comment: