www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഈരാറ്റുപേട്ട ടൗണിലൂടെ പഴയ ആർഎക്‌സ് 100 ബൈക്കിൽ ആസിഫ് അലി

Share it:


ഈരാറ്റുപേട്ട: ആർഎക്‌സ്100 ബൈക്കിൽ മുണ്ടുടുത്ത് ഹെൽമറ്റില്ലാതെ പോകുന്ന യുവാവിനെ എവിടെയോ കണ്ടിട്ടുണ്ടല്ലോയെന്ന ആലോചനയിലായിരുന്നു ഈരാറ്റുപേട്ടക്കാർ. പിന്നീടാണ് മനസിലായത് ബൈക്കിൽ പായുന്നത് നടൻ ആസിഫ് അലിയാണെന്ന്. സംഗതി സിനിമാ ഷൂട്ടിങ് തന്നെയായിരുന്നു. ആസിഫ് അലിയുടെ ബൈക്കിന് മുന്നിൽ ഒരു കാറിന്‍റെ പിൻഭാഗം തുറന്ന് അതിനുള്ളിൽ ക്യാമറാമാനും ടെക്‌നിക്കൽ സംഘവും യാത്ര ചെയ്യുന്നതും കാണാം.

ഇതൊരു സിനിമ ഷൂട്ടിങ് ആണെന്ന് അവിടെ ഉള്ളവർക്കും മനസിലായില്ല. സാധാരണ ഷൂട്ടിങ്ങിനു വേണ്ടി ഉപയോഗിക്കുന്ന വലിയ സന്നാഹങ്ങളൊന്നും ഇല്ലാതെയാണ് ഇവർ ഈ രംഗം ചിത്രീകരിച്ചു പൂർത്തിയാക്കിയത്. മാത്രമല്ല ആസിഫിന്‍റെ ബൈക്കിനു മുന്നിലുള്ള ഷൂട്ടിങ് കാറും ആരും ശ്രദ്ധിച്ചുമില്ല. വഴിയിൽ നിർത്തിയിട്ടിരിക്കുന്ന ടൂ വീലറിലെ യാത്രക്കാർ പെട്ടെന്നാണ് നടൻ ആസിഫ് അലിയാണ് അതെന്ന് തിരിച്ചറിയുന്നത്. ഈരാറ്റുപേട്ടയിൽ ചിത്രീകരണം പുരോഗമിക്കുന്ന ജിബു ജേക്കബിന്‍റെ "എല്ലാം ശരിയാകും" എന്ന സിനിമയുടെ ഷൂട്ടിങ്ങിന്‍റെ ഭാഗമായിരുന്നു ആസിഫിന്‍റെ ഈ ബൈക്ക് സഞ്ചാരം.

വെള്ളിമൂങ്ങ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ആദ്യരാത്രി എന്നി ചിത്രങ്ങള്‍ക്കു ശേഷം ജിബു ജേക്കബ്  സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രജിഷ വിജയൻ ആണ് നായിക. ഷാരിസ്, നെബിൻ, ഷാൽബിൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ രചന നിർവ്വഹിച്ചിരിക്കുന്നത്. സിദ്ധിഖ്, കലാഭവൻ ഷാജോൺ, സുധീർ കരമന, ജോണി ആന്റണി, ജെയിംസ് എലിയ, ജോർഡി പൂഞ്ഞാർ, സേതുലക്ഷ്‌മി, മഹാനദി ഫെയിം തുളസി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd

Share it:

Entertainment

Post A Comment: