ബംഗളൂരു: ദീപാവലി അവധി ആഘോഷിക്കാൻ നാട്ടിലെത്തിയ മൂന്ന് കുട്ടികൾ കനാലിൽ മുങ്ങി മരിച്ചു. മൈസൂരിലെ സാലി ഗ്രാമത്തിലാണ് അപകടം നടന്നത്. അയാന്‍ (16), അജാന്‍ (13), ലുക്മാന്‍ (16) എന്നിവരാണ് മരിച്ചത്.
ചാമരാജ്‌പേട്ട ഇടതുകര കാനാലിലാണ് കുട്ടികള്‍ അപകടത്തില്‍പ്പെട്ടത്. കെ.ആര്‍ പേട്ട നവോദയ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അയാനും അജാനും.അവധിക്ക് നാട്ടില്‍ എത്തിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
സാരി ഉടുക്കുമ്പോൾ തുട ഉരഞ്ഞ് മുറിയാറുണ്ടോ ?
ദിവസം മുഴുവൻ സാരി ധരിക്കേണ്ടി വരുന്ന നിരവധി സ്ത്രീകളുണ്ട്. കാണാൻ രസമുള്ള വസ്ത്രമാണെങ്കിലും സാരി ധരിക്കുമ്പോൾ ചില ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. ഇതിൽ ഒന്നാണ് തുടകൾ ഉരഞ്ഞ് മുറിയുന്നത്.
അൽപം വണ്ണമുള്ള സ്ത്രീകളിലാണ് ഈ പ്രശ്നം കൂടുതലായി കണ്ടുവരുന്നത്. വിയര്‍പ്പ്, ഘര്‍ഷണം, ഇറുകിയ വസ്ത്രങ്ങള്‍ എന്നിവ മൂലമാണ് ഈ പ്രശ്‌നം ഉണ്ടാകുന്നത്. അതേസമയം ഇതിനെ നിസാരമായി കാണരുതെന്നാണ് അരോഗ്യ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.
തുടകള്‍ ഉരഞ്ഞ് മുറിഞ്ഞാല്‍ അവ തണുത്ത വെള്ളത്തില്‍ കഴുകി വൃത്തിയുള്ള തുണി ഉപയോഗിച്ച് തുടയ്ക്കുക. സുഡോക്രീം, ബോറോലിന്‍, ഡെര്‍മിക്കൂള്‍, സിങ്ക് ഓക്‌സൈഡ് ക്രീം അല്ലെങ്കില്‍ നിങ്ങളുടെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം അനുയോജ്യമായ ഒരു തൈലം എന്നിവ ബാധിത പ്രദേശത്ത് പുരട്ടുക. ദിവസം മുഴുവന്‍ വരണ്ടതായിരിക്കാന്‍ ടാല്‍ക്കം പൗഡര്‍ അല്ലെങ്കില്‍ ആന്‍റി ഫംഗല്‍ പൗഡര്‍ പുരട്ടുക.
ഇങ്ങനെ മുറിഞ്ഞ ഇടത്ത് ശുദ്ധമായ കറ്റാര്‍ വാഴ ജെല്‍ പുരട്ടുന്നത് തണുപ്പ് നല്‍കുകയും ചര്‍മ്മത്തിലെ പ്രകോപനം കുറയ്ക്കുകയും ചെയ്യുന്നു. എല്ലാ ദിവസവും കുളിച്ചതിന് ശേഷം വെളിച്ചെണ്ണ പുരട്ടുന്നത് ചര്‍മ്മത്തെ മൃദുവാക്കുകയും ഘര്‍ഷണം മൂലമുണ്ടാകുന്ന അസ്വസ്ഥതകള്‍ കുറയ്ക്കുകയും ചെയ്യുന്നു. ബാധിത പ്രദേശത്ത് മഞ്ഞളും തൈരും ചേര്‍ത്ത് പുരട്ടുന്നത് വീക്കവും ചുവപ്പും കുറയ്ക്കുന്നു.
സിന്തറ്റിക് അല്ലെങ്കില്‍ നൈലോണ്‍ വസ്ത്രങ്ങള്‍ ഒഴിവാക്കുക. ഭാരം കുറഞ്ഞതും വായുസഞ്ചാരമുള്ളതുമായ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. വിപണിയില്‍ ലഭ്യമായ ആന്‍റി-ചാഫിംഗ് ക്രീമുകള്‍ ഉപയോഗിക്കുന്നത് ഘര്‍ഷണം കുറയ്ക്കുന്നു. ഇത് ഉരഞ്ഞ് മുറിയുന്നത് തടയുന്നു. ശരീരഭാരം കൂടുന്നത് തുടകള്‍ക്കിടയിലുള്ള ദൂരം കുറയ്ക്കുകയും ഘര്‍ഷണം വർധിപ്പിക്കുകയും ചെയ്യുന്നു.
പതിവ് നടത്തവും വ്യായാമവും സഹായകരമാണ്. ഉരച്ചിലിന്‍റെ ഭാഗത്ത് വെള്ളമുള്ള കുമിളകള്‍, കഠിനമായ വേദന, പഴുപ്പ് അല്ലെങ്കില്‍ അണുബാധ എന്നിവ കണ്ടാല്‍ ഉടന്‍ തന്നെ ഒരു ഡെര്‍മറ്റോളജിസ്റ്റിനെ സമീപിക്കുക.
Post A Comment: