ഇടുക്കി: സാമ്പത്തിക തർക്കത്തെ തുടർന്ന് വയോധികനെ പിതൃസഹോദരി ആസിഡ് ഒഴിച്ചു കൊലപ്പെടുത്തി. കമ്പംമെട്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ അന്യാർതൊളു കുഴിത്തൊളുവിലാണ് സംഭവം നടന്നത്. കുഴിത്തോളു ഈറ്റപ്പുറത്ത് സുകുമാരന്‍ (64) ആണ് കൊല്ലപ്പെട്ടത്.
സുകുമാരന്‍റെ പിതൃസഹോദരി കോട്ടയം കട്ടച്ചിറ സ്വദേശി തങ്കമ്മയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിനിടെ പൊള്ളലേറ്റതിനാൽ ഇവർ പൊലീസ് കസ്റ്റഡിയിൽ ഇടുക്കി മെഡിക്കല്‍ കോളെജിൽ ചികിത്സയിലാണ്.
ഇന്നലെ വൈകുന്നേരമാണ് സംഭവം. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഇതില്‍ സുകുമാരനെതിരെ ഇവര്‍ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.
തങ്കമ്മ 15 ദിവസം മുമ്പാണ് സുകുമാരന്‍റെ വീട്ടില്‍ എത്തിയത്. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് നിരന്തരം തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. ആസിഡ് ആക്രമണത്തിന് ഇരയായ സുകുമാരനെ നാട്ടുകാര്‍ ആദ്യം തൂക്കുപാലത്തേയും പിന്നീട് കട്ടപ്പനയിലേയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഇവിടെ നിന്നും കോട്ടയം മെഡിക്കല്‍ കോളജിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളെജിലേയ്ക്ക് മാറ്റിയിട്ടുണ്ട്.
Join Our Whats App group

Post A Comment: