മംഗളൂരു: കമിതാക്കളുടെ സ്വകാര്യ ദൃശ്യം പകർത്തി പണം തട്ടുന്ന സംഭവത്തിൽ യുവതി അറസ്റ്റിൽ. ചിക്കമഗളൂരു സ്വദേശിനിയായ നിരീക്ഷയാണ് അറസ്റ്റിലായത്. ഇവർക്കെതിരെ വ്യാപകമായ പരാതികളുള്ളതായിട്ടാണ് പൊലീസ് പറയുന്നത്.
കദ്രി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഒക്ടോബര്‍ 19 ഞായറാഴ്ചയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. മംഗളൂരുവിലെ കങ്കനാടിയില്‍ വാടക വീട്ടില്‍ നിന്നാണ് അറസ്റ്റ്.
യുവതികള്‍ കാമുകന്മാരുമൊത്ത് ഇടപഴകുന്ന വീഡിയോകള്‍ ചിത്രീകരിച്ച് അവരെ ഭീഷണിപ്പെടുത്തുകയും പണം തട്ടുകയും ചെയ്‌തെന്നും പൊലീസ് പറഞ്ഞു. ഉഡുപ്പി-കര്‍ക്കള നിട്ടെ അഭിഷേക് ആചാര്യ ആത്മഹത്യാ കേസുമായി ബന്ധപ്പെട്ട ഹണി ട്രാപ്പ് ആരോപണങ്ങളുമായി ബന്ധപ്പെട്ട് ഇവരുടെ പേര് നേരത്തെ ഉയര്‍ന്നുവന്നിരുന്നു.
ബെല്‍മാനില്‍ അടുത്തിടെ ആത്മഹത്യ ചെയ്ത അഭിഷേക് ആചാര്യ തന്‍റെ മരണക്കുറിപ്പില്‍ നിരീക്ഷയെയും മറ്റ് ചിലരെയും കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ടെന്നും അതില്‍ പീഡനം ആരോപിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. വെളിപ്പെടുത്തലുകളെ തുടര്‍ന്ന്, സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
അവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഉപയോക്താക്കള്‍ ആവശ്യപ്പെട്ടു. ഞായറാഴ്ച പ്രതിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി, കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ബ്ലാക്ക്മെയിലിങ്, ഹണി ട്രാപ്പ് കേസുകളില്‍ യുവതിയുടെ പങ്ക് കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
തിരക്കുള്ള ട്രെയിനിൽ ഓറൽ സെക്‌സ്
കൊച്ചി: തിരക്കുള്ള ട്രെയിനിൽ ജനറൽ കമ്പാർട്ട്മെന്‍റിലുണ്ടായ ദുരനുഭവം വെളിപ്പെടുത്തി യാത്രക്കാരൻ. കണ്ടന്‍റ് ക്രിയേറ്ററായ അജിനാസ് എന്ന യുവാവാണ് തനിക്കുണ്ടായ ദുരനുഭവം ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ വെളിപ്പെടുത്തിയത്. എറണാകുളത്തു നിന്നും കൊല്ലത്തേക്കുള്ള യാത്രയിലാണ് സംഭവം.
ദീപാവലി അവധി പ്രമാണിച്ച് ട്രെയിനിൽ സൂചി കുത്താൻ പോലും സ്ഥലം ഇല്ലാതിരുന്ന സമയത്ത് മറ്റു യാത്രക്കാരെ സാക്ഷിയാക്കി ഒരു ഭാര്യയും ഭർത്താവും ഓറൽ സെക്‌സിൽ ഏർപ്പെട്ടതായിട്ടാണ് അജിനാസ് വെളിപ്പെടുത്തുന്നത്.
അജിനാസ് വീഡിയോയിൽ പറയുന്നത് ഇങ്ങനെ
ജനറൽ കംപാർട്ട്മെന്‍റിൽ യാത്ര ചെയ്യവേ ഒരു പുരുഷനും സ്ത്രീയും ചുംബിക്കുന്നതും കെട്ടിപ്പിടിക്കുന്നതും കണ്ടു. ഭാര്യാ ഭർത്താക്കൻമാരായിരിക്കും എന്നതിനാൽ തന്നെ അവരുടെ കാര്യത്തിൽ ഇടപെടാൻ പോയില്ല. എന്നാൽ സമയം കഴിയും തോറും ഇരുവരും തമ്മിലുള്ള പെരുമാറ്റത്തിന്‍റെ തീവ്രത കൂടാൻ തുടങ്ങി സ്ത്രീ പുരുഷന് ഓറൽ സെക്‌സ് ചെയതു നൽകാൻ തുടങ്ങിയതോടെ താൻ ദമ്പതികളെ ചോദ്യം ചെയ്‌തു.
എന്നാൽ മദ്യലഹരിയിലായിരുന്നു പുരുഷൻ തനിക്ക് നേരെ ആക്രോശിക്കാൻ തുടങ്ങി. ചുറ്റുമുണ്ടായിരുന്ന സ്ത്രീകളായ യാത്രക്കാരൊന്നും തനിക്കൊപ്പം നിന്നില്ലെന്നും അങ്ങനെ ഒരാളെങ്കിലും ഉണ്ടായിരുന്നെങ്കിൽ ആ സ്ത്രീയെ നേരിടാമായിരുന്നു എന്നും അജിനാസ് പറയുന്നുണ്ട്.
സ്ത്രീകളെ തന്നെപ്പോലെ ഒരു പുരുഷൻ നേരിട്ടാൽ അത് മറ്റ് രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടേനെ എന്നും യുവാവ് തന്‍റെ വിഡിയോയിൽ പറയുന്നുണ്ട്. സൂചി പോലും കുത്താൻ ഇടമില്ലാത്ത അത്ര തിരക്കിലാണ് ആളുകൾ നിൽക്കുന്നത്. ചുറ്റും കുട്ടികളും സ്ത്രീകളുമൊക്കെയുണ്ട്.
തൊട്ടടുത്ത നിൽക്കുന്ന രണ്ടുപേർ പരസ്‌പരം ഉമ്മവയ്ക്കുകയും കെട്ടിപ്പിടിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. ഭാര്യാ ഭർത്താക്കൻമാരാകുമ്പോൾ ഏത് പൊതുമധ്യത്തിലാണെങ്കിലും സ്നേഹം പ്രകടിപ്പിക്കാനായി അങ്ങനെയൊക്കെ ചെയ്യുന്നത് സ്വാഭാവികമാണ്. അതൊരു പ്രശ്നമേയല്ല കുറച്ച് കഴിഞ്ഞപ്പോഴേക്കും അതിന്‍റെ തീവ്രത കൂടി വരാൻ തുടങ്ങി. ചുറ്റും നിൽക്കുന്ന ആളുകളുടെ മുഖം വിളറി വെളുക്കാൻ തുടങ്ങി എങ്ങനെ പ്രതികരിക്കണം എന്ന് അറിയാതെയായി
ആ സ്ത്രീ നേരെ കുനിഞ്ഞ് ഇരുന്ന് അയാൾക്ക് ഓറൽ സെക്സ് ചെയ്തുകൊടുക്കാൻ തുടങ്ങി. കണ്ടു കഴിഞ്ഞാൽ തൊലിയുരിഞ്ഞ് പോകുന്ന രീതിയിലേക്ക് കാര്യങ്ങളെത്തി. ദീപാവലി സീസൺ ആയതുകൊണ്ട് അത്രയും തിരക്കായിരുന്നു ഇവരൊക്കെ അതിനകത്ത് കയറിയിട്ട് കാണിക്കുന്ന ഹറാംപിറപ്പ് ഇതൊക്കെയാണ്. അവസാനം അയാളെ തല്ലി എന്തെങ്കിലും ചെയ്യണമെങ്കിൽ പുറത്ത് പോയി ചെയ്യാൻ പറഞ്ഞു. അയാൾ മദ്യപിച്ചിട്ടും ഉണ്ടായിരുന്നു ആ സ്ത്രീ എന്നെ തല്ലാൻ പാകത്തിനാണ് നിൽക്കുന്നത്.
Post A Comment: