ഇടുക്കി: കാഞ്ചിയാർ പള്ളിക്കവലയിൽ പൊലീസ് ഉദ്യോഗസ്ഥൻ ഓടിച്ച കാർ മറ്റു വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചു. വെള്ളിയാഴ്ച്ച വൈകിട്ടാണ് അപകടം നടന്നത്. ഉദ്യോഗസ്ഥൻ ഓടിച്ച കാർ മറ്റൊരു കാറിലും രണ്ട് ബൈക്കുകളിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ കാഞ്ചിയാർ സ്വദേശി സണ്ണിയെന്നയാൾക്ക് പരുക്കേറ്റിട്ടുണ്ട്.
ഇതിനിടെ ഉദ്യോഗസ്ഥൻ മദ്യലഹരിയിലാണെന്നാരോപിച്ച് നാട്ടുകാർ തടിച്ചു കൂടി. ഉദ്യോഗസ്ഥനും നാട്ടുകാരുമായി സംഘർഷം ഉണ്ടാവുകയും ചെയ്‌തിട്ടുണ്ട്. പിന്നീട് കട്ടപ്പനയിൽ നിന്നും പൊലീസ് സംഘമെത്തി ഉദ്യോഗസ്ഥനെ വൈദ്യ പരിശോധനക്കായി മാറ്റി. അതേസമയം സംഭവം ഒത്തു തീർപ്പാക്കാൻ പൊലീസ് ശ്രമിക്കുന്നതായും വിവരമുണ്ട്.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

Post A Comment: