www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1513) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

യുവതിയുടെ സ്വകാര്യ ചിത്രം അശ്ലീല സൈറ്റിൽ; മുൻ കാമുകൻ 1.2 ബില്യൺ നഷ്ടപരിഹാരം നൽകണം

Share it:



ടെക്‌സാസ്: സ്വകാര്യ ചിത്രങ്ങൾ അഡൽറ്റ് ഒൺലി സൈറ്റുകളിൽ പ്രചരിപ്പിച്ച സംഭവത്തിൽ മുൻ കാമുകൻ യുവതിക്ക് 1.2 ബില്യൺ ഡോളർ നഷ‌്‌ട പരിഹാരം നൽകാൻ കോടതി ഉത്തരവ്. ടെക്‌സാസിലാണ് സംഭവം നടന്നത്. പ്രണയം പിരിഞ്ഞതിന് പിന്നാലെയാണ് യുവാവ് മുൻ കാമുകിയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. തുടർന്ന് 2022ൽ യുവതി ഇയാൾക്കെതിരെ കേസ് കൊടുക്കുകയായിരുന്നു. 

2016 -ലാണ് ഇരുവരും പ്രണയിച്ചു തുടങ്ങിയത്. പ്രണയത്തിലായിരിക്കുന്ന സമയത്ത് തന്‍റെ ചില ചിത്രങ്ങൾ യുവതി ഇയാൾക്ക് അയച്ച് കൊടുത്തിരുന്നു. എന്നാൽ, 2021 -ൽ ഇരുവരും പിരിഞ്ഞു. ഇതിന് പിന്നാലെ ഇയാൾ യുവതിയുടെ അനുമതി ഇല്ലാതെ അവളുടെ ആ ചിത്രങ്ങൾ ഓൺലൈനിലും ചില അഡൽറ്റ് ഒൺലി സൈറ്റുകളിലും പോസ്റ്റ് ചെയ്യുകയായിരുന്നു.  

പിന്നീട് അതിന്‍റെ ലിങ്കുകൾ അവളുടെ കൂട്ടുകാർക്കും വീട്ടുകാർക്കും എല്ലാം അയച്ചു കൊടുക്കുകയും ചെയ്തു. അതുപോലെ അവളുടെ ഫോൺ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, ഇ മെയിൽ എല്ലാം അയാൾ പലവിധത്തിൽ‌ പരിശോധിച്ചിരുന്നു. അവളെ നിരീക്ഷിക്കാനായി ഇയാൾ യുവതിയുടെ അമ്മയുടെ വീട്ടിൽ‌ ആരും അറിയാതെ ക്യാമറയും വച്ചിരുന്നു. 

ഈ ജീവിതകാലം മുഴുവനും നിനക്ക് ഇന്‍റർനെറ്റിൽ നിന്നും നിന്നെ കുറിച്ചുള്ള വിവരങ്ങൾ തുടച്ചുമാറ്റാൻ കഷ്ടപ്പെട്ട് ജീവിക്കേണ്ടി വരും. നീ കാണുന്ന ഓരോരുത്തരും അതൊക്കെ കണ്ട് നിന്നെ നോക്കിക്കൊണ്ടിരിക്കും. ഹാപ്പി ഹണ്ടിങ്' എന്ന് അവൾക്ക് ഇയാൾ സന്ദേശവും അയച്ചു. പിന്നാലെ, യുവതി കേസ് കൊടുക്കുകയായിരുന്നു. 

ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിലൂടെ മാനസിക പീഡനം, ഗാർഹിക പീഡനം, ലൈംഗികാതിക്രമം ഇവ മൂന്നുമാണ് ഇയാൾ യുവതിയോട് കാണിച്ചത് എന്നും യുവതിക്ക് ലഭിക്കുന്ന തുക ഇത്തരം കുറ്റങ്ങൾ ചെയ്യുന്നവർക്ക് അത് ചെയ്യാതിരിക്കാനുള്ള കാരണമായിത്തീരുമെന്ന് കരുതുന്നു എന്നും യുവതിയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

അഞ്ച് കോടിയിലധികം രൂപയുടെ ഓണ സമ്മാനങ്ങളൊരുക്കി മാരുതി

കൊച്ചി: കേരളം കാത്തിരുന്ന ഓണം ഓഫറുകളുടെ പ്രഖ്യാപനം നടത്തി മാരുതി സുസുക്കി.  ഓണം പ്രമാണിച്ച് ഉപഭോക്താക്കൾക്കായി അഞ്ചുകോടി രൂപയുടെ സമ്മാനങ്ങളാണ് മാരുതി സുസുക്കി ഒരുക്കിയിരിക്കുന്നത്.  

മാരുതി ഒരുക്കുന്ന ‘സമ്മാനമഴ’യിലൂടെ ഓരോ ഉപഭോക്താവിനും ഒരു സമ്മാനം ഉറപ്പായും ലഭിക്കുന്നു. കൂടാതെ ഓഗസ്റ്റ് 17ന് വരെയുള്ള ഓരോ ബുക്കിങ്ങിനൊപ്പവും 5000 രൂപ വിലമതിക്കുന്ന ഒരു സ്വർണനാണയം നേടാനുള്ള അവസരവും ഇക്കുറിയുണ്ട്. 

മാരുതി വാങ്ങുമ്പോൾ ലഭിക്കുന്ന പാർട്ടി ​പോപ്പേഴ്സ് പൊട്ടിക്കുമ്പോൾ 55 ഇഞ്ച് 4കെ. എൽ.ഇ.ഡി ടി.വി, ഇലക്ട്രിക് ഓവൻ, പ്രീമിയം ട്രോളി ബാഗ് എന്നിവയിൽ ഏതെങ്കിലും ഒരു സമ്മാനം ഉപഭോക്താവിന് ഉറപ്പായും ലഭിക്കുന്നു. 

കൂടാതെ ഏറെ ആവശ്യക്കാരുള്ള  മാരുതി മോഡലുകൾക്കെല്ലാം വലിയ ഓഫറുകൾ ഒരുക്കിയിട്ടുണ്ട്.  ആൾട്ടോ K10ന് 71100, എസ്പ്രസോക്ക് 66100, സ്വിഫ്റ്റിന് 480000, സെലേറിയോക്ക് 72000 എന്നിങ്ങനെ വലിയ കിഴിവുകളാണ് നിങ്ങൾക്ക് ലഭിക്കുന്നത്. ആകർഷകമായ ഫിനാൻസ് സ്കീമുകൾ, കുറഞ്ഞ പലിശ നിരക്ക്, കുറഞ്ഞ ആദ്യ തവണ എന്നീ സൗകര്യങ്ങളും ഉപഭോക്താക്കൾക്ക് ലഭ്യമാണ്.

Share it:

world

Post A Comment: