www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1514) Idukki (1503) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഉപ്പുതറ പരപ്പിലെ സംഘർഷം; പ്രധാന പ്രതി അറസ്റ്റിൽ

Share it:


ഇടുക്കി: വാഹന വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കത്തിൽ സംഘം ചേർന്ന് ആക്രമണം നടത്തിയ സംഭവത്തിൽ പ്രധാന പ്രതി അറസ്റ്റിൽ. കേസിലെ ഒന്നാം പ്രതി ചീന്തലാർ മൂന്നാം ഡിവിഷൻ പ്ലാമൂട്ടിൽ ജഫ്രിൻ ജയിൻ (22) ആണ് ഉപ്പുതറ പൊലീസിൽ കീഴടങ്ങിയത്. കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതോടെയാണ് കീഴടങ്ങൽ. 

കേസിലെ കൂട്ടു പ്രതികളായ ഒൻപതേക്കർ സ്വദേശികളായ  പ്രവീൺ, പ്രണവ്, കെസൻ, ആരോമൽ, വിഷ്ണു എന്നിവർ ഒളിവിലാണ്. വാഹന വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന്  ജൂലൈ  18ന് രാവിലെ10.30 ഓടെ പരപ്പ് പാലം ജംക്ഷനിലാണ് സംഘർഷമുണ്ടായത്.  

മാട്ടുതാവളം മാണിക്കകത്ത് രതീഷ് രാജൻ (33), മേരികുളം ആരംപുളിക്കൽ അൻസാരി (40) എന്നിവരെ സംഘം ചേർന്ന് ആക്രമിക്കുകയും, വെട്ടി പരുക്കേൽപ്പിക്കുകയുമായിരുന്നു.

രതീഷും അൻസാരിയും ചേർന്ന് ജഫ്രിക്ക് ഓട്ടോറിക്ഷ വിറ്റിരുന്നു. ഉടമസ്ഥാവകാശം മാറ്റണമെന്നും, സി.സി കുടിശിക വരുത്തരുതെന്നുമുള്ള വ്യവസ്ഥയാടെയായിരുന്നു കച്ചവടം. എന്നാൽ ജഫ്രി വ്യവസ്ഥ പാലിച്ചില്ല. ഇത് ചോദ്യം ചെയ്ത് മുൻപ് പല തവണ

തർക്കമുണ്ടായിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ രതീഷും, അൻസാരിയും പരപ്പിലെ വർക്ക് ഷോപ്പിലെത്തി. വിവരമറിഞ്ഞ്  ജഫ്രിയുടെ  നേതൃത്വത്തിൽ എത്തിയ  ഏഴംഗ സംഘം ആക്രമിക്കുകയായിരുന്നു. വാക്കത്തി കൊണ്ടുള്ള വെട്ടേറ്റ്  രതീഷിന്‍റെ തലക്ക് സാരമായി പരുക്കേറ്റിരുന്നു. അൻസാരിയേയും ക്രൂരമായി മർദ്ദിച്ചു. 

സംഘർഷത്തിനിടെ രതീഷിന്‍റെ മൂന്നര പവന്‍റെ സ്വർണമാലയും നഷ്ടമായിരുന്നു. നാട്ടുകാർ ഓടിക്കൂടിയതോടെ അക്രമികൾ വാഹനത്തിൽ കയറി രക്ഷപെടുകയായിരുന്നു. കൊലപാതക ശ്രമം അടക്കമുള്ള വകുപ്പുകൾ ചേർത്താണ് പ്രതികൾക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. മറ്റു പ്രതികൾക്കു വേണ്ടി അന്വേഷണം തുടരുന്നതായി പൊലീസ് പറഞ്ഞു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

അഞ്ച് കോടിയിലധികം രൂപയുടെ ഓണ സമ്മാനങ്ങളൊരുക്കി മാരുതി

കൊച്ചി: കേരളം കാത്തിരുന്ന ഓണം ഓഫറുകളുടെ പ്രഖ്യാപനം നടത്തി മാരുതി സുസുക്കി.  ഓണം പ്രമാണിച്ച് ഉപഭോക്താക്കൾക്കായി അഞ്ചുകോടി രൂപയുടെ സമ്മാനങ്ങളാണ് മാരുതി സുസുക്കി ഒരുക്കിയിരിക്കുന്നത്.  

മാരുതി ഒരുക്കുന്ന ‘സമ്മാനമഴ’യിലൂടെ ഓരോ ഉപഭോക്താവിനും ഒരു സമ്മാനം ഉറപ്പായും ലഭിക്കുന്നു. കൂടാതെ ഓഗസ്റ്റ് 17ന് വരെയുള്ള ഓരോ ബുക്കിങ്ങിനൊപ്പവും 5000 രൂപ വിലമതിക്കുന്ന ഒരു സ്വർണനാണയം നേടാനുള്ള അവസരവും ഇക്കുറിയുണ്ട്. 

മാരുതി വാങ്ങുമ്പോൾ ലഭിക്കുന്ന പാർട്ടി ​പോപ്പേഴ്സ് പൊട്ടിക്കുമ്പോൾ 55 ഇഞ്ച് 4കെ. എൽ.ഇ.ഡി ടി.വി, ഇലക്ട്രിക് ഓവൻ, പ്രീമിയം ട്രോളി ബാഗ് എന്നിവയിൽ ഏതെങ്കിലും ഒരു സമ്മാനം ഉപഭോക്താവിന് ഉറപ്പായും ലഭിക്കുന്നു. 

കൂടാതെ ഏറെ ആവശ്യക്കാരുള്ള  മാരുതി മോഡലുകൾക്കെല്ലാം വലിയ ഓഫറുകൾ ഒരുക്കിയിട്ടുണ്ട്.  ആൾട്ടോ K10ന് 71100, എസ്പ്രസോക്ക് 66100, സ്വിഫ്റ്റിന് 480000, സെലേറിയോക്ക് 72000 എന്നിങ്ങനെ വലിയ കിഴിവുകളാണ് നിങ്ങൾക്ക് ലഭിക്കുന്നത്. ആകർഷകമായ ഫിനാൻസ് സ്കീമുകൾ, കുറഞ്ഞ പലിശ നിരക്ക്, കുറഞ്ഞ ആദ്യ തവണ എന്നീ സൗകര്യങ്ങളും ഉപഭോക്താക്കൾക്ക് ലഭ്യമാണ്.

Share it:

Idukki

Post A Comment: