ഷാര്‍ജ: ഭർത്താവിനൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം വന്ന മലയാളി യുവതി മരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിനി ശരണ്യ ആണ് ഷാർജയിൽ മരിച്ചത്. 32 വയസായിരുന്നു. ഭര്‍ത്താവ് മൃദുല്‍ മോഹനൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ ശരണ്യയ്ക്ക് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
ഉടന്‍ തന്നെ ശരണ്യയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ മൂന്നു വര്‍ഷത്തോളമായി ശരണ്യ ഭര്‍ത്താവിനൊപ്പം ഷാര്‍ജയിലാണ് താമസം. ദുബായിലെ കമ്പനിയില്‍ എന്‍ജിനീയറായി ജോലി ചെയ്യുകയാണ് മൃദുല്‍. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
Post A Comment: