www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1895) Idukki (1830) Mostreaded (1617) Crime (1443) National (1226) Entertainment (847) Viral (441) world (439) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (35) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (20) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

കല്ലട ബസ് മറിഞ്ഞു; രണ്ട് യാത്രികർ മരിച്ചു

Share it:

kallada-bus-accident-palakkad


പാലക്കാട്: ചെന്നൈയിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കല്ലട ബസ് മറിഞ്ഞ് രണ്ട് പേർ മരിച്ചു. പാലക്കാട് തിരുവാഴിയോട് കാർഷിക വികസന ബാങ്കിന് മുന്നിലാണ് അപകടം നടന്നത്. അപകട സമയത്ത് 38 പേർ ബസിലുണ്ടായിരുന്നു. ഇവരിൽ രണ്ട് മരണം സ്ഥിരീകരിച്ചു.

മലപ്പുറം എടയത്തൂർ സ്വദേശി സൈനബാ ബീവിയാണ് മരിച്ച ഒരാൾ. മരിച്ച രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ബസിനടിയിൽ പെട്ടവർക്കാണ് ഗുരുതരമായി പരുക്കേറ്റത്. ഒറ്റപ്പാലം എംഎൽഎ കെ പ്രേംകുമാർ സ്ഥലത്തെത്തിയിരുന്നു. മരണം സംബന്ധിച്ച് സ്ഥലത്ത് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതേത്തുടർന്ന് രണ്ട് പേർ മരിച്ചെന്ന് എംഎൽഎ പ്രതികരിച്ചിരുന്നു. 

എന്നാൽ ആദ്യ ഘട്ടത്തിൽ സ്ഥിരീകരണം ഉണ്ടായിരുന്നില്ല. ആശുപത്രിയിലെത്തിച്ച ശേഷമാണ് ഇരുവരും മരിച്ചുവെന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നത്. പരുക്കേറ്റവരെ നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് സമീപത്തെ ആശുപത്രികളിലെത്തിക്കുകയായിരുന്നു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ചന്ദ്രയാൻ ലാൻഡിങ് തത്സമയം കാണാൻ അവസരം 

തിരുവനന്തപുരം: ചന്ദ്രയാൻ മൂന്ന് ചന്ദ്രനിൽ ഇറങ്ങുന്നത് തൽസമയം കാണാൻ സംവിധാനം ഒരുക്കുന്നു. മന്ത്രി ഡോ. ആർ. ബിന്ദുവാണ് ഇക്കാര്യം അറിയിച്ചത്. ചന്ദ്രയാൻ മൂന്ന് ചന്ദ്രനിൽ ഇറങ്ങുന്നതിന്‍റെ തത്സമയ സംപ്രേഷണം ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. 

ഐഎസ്ആര്‍ഒയുമായി ചേര്‍ന്ന് 23ന് വൈകിട്ട് അഞ്ചു മുതല്‍ രാത്രി പത്ത് വരെയാണ് സംവിധാനം ഒരുക്കുന്നത്. 6.04ന് ലൂണാര്‍ ലാന്‍ഡിംങിന്‍റെ ദൃശ്യങ്ങള്‍ വലിയ സ്‌ക്രീനില്‍ കാണാന്‍ സാധിക്കുമെന്ന് മന്ത്രി അറിയിച്ചു. 

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും മ്യൂസിയം ആര്‍ട് സയന്‍സും ചേര്‍ന്ന് ഡിസംബറില്‍ തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കില്‍ നടത്തുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയുടെ കര്‍ട്ടന്‍ റെയ്സര്‍ പരിപാടിയായി മൂണ്‍ സെല്‍ഫി പോയിന്‍റും സജ്ജമാക്കും. 

ചന്ദ്രയാന്‍ മൂന്നിന്‍റെ അവസാന ഭ്രമണപഥ താഴ്ത്തലും വിജയകരമായിരുന്നു. ഇന്നലെ പുലര്‍ച്ചെ രണ്ടോടെ ചന്ദ്രയാന്‍-മൂന്ന് ചന്ദ്രനോട് ഏറ്റവും അടുത്ത ഭ്രമണ പഥത്തിലേക്ക് ലാന്‍ഡ് ചെയ്തത്. 

ഇനി സോഫ്റ്റ് ലാന്‍ഡിങ്ങിനായുള്ള തയ്യാറെടുപ്പാണ്. 23ന് വൈകീട്ട് 5.45 നാണ് സോഫ്റ്റ് ലാന്‍ഡിങ് പ്രക്രിയ തുടങ്ങുക. ചന്ദ്രോപരിതലത്തിന്‍റെ രണ്ട് ചിത്രങ്ങള്‍ കഴിഞ്ഞദിവസം ഐഎസ്ആര്‍ഒ പുറത്തുവിട്ടിരുന്നു. 


Share it:

Kerala

Mostreaded

Post A Comment: