
ന്യൂഡൽഹി: ബൈക്കിലെത്തിയ അക്രമി സംഘം നടു റോഡിൽ യുവാവിനെ വെടിവച്ചു കൊന്നു. ഡല്‍ഹി ഭജന്‍പുരയിലെ സുഭാഷ് നഗറിലാണ് സംഭവം. 36 കാരനായ ഹര്‍പ്രീത് ഗില്‍ ആണ് മരിച്ചത്.
ഒരാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കിലെത്തിയ അക്രമി സംഘം യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
സ്‌കൂട്ടിയിലും ബൈക്കിലുമായെത്തിയ അഞ്ചംഗ സംഘം ഇവരെ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു. സംഭവത്തിന് പിന്നാലെ കടന്നുകളഞ്ഞ അക്രമികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
Post A Comment: