ബംഗളൂരു: ചന്ദ്രയാൻ 3 പകർത്തിയ ചന്ദ്രന്‍റെ ഏറ്റവും പുതിയ ദൃശ്യങ്ങൾ പുറത്ത് വിട്ട് ഐഎസ്ആർഒ. ചന്ദ്രന്‍റെ ഉപരിതലത്തിലേക്ക് ലാൻഡർ ഇറങ്ങുന്നതിന് തൊട്ടു മുമ്പ് പകർത്തിയ ദൃശ്യമാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.
ലാന്‍ഡര്‍ ഇമേജര്‍ ക്യാമറയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ബുധനാഴ്ച വൈകിട്ട് 6.04 നായിരുന്നു ചന്ദ്രയാന്‍ 3 വിജയകരമായി ചന്ദ്രനില്‍ സോഫ്റ്റ്‌ലാന്‍ഡിങ് പൂര്‍ത്തിയാക്കിയത്.
ലാന്‍ഡറില്‍ നിന്ന് പുറത്തിറങ്ങിയ പ്രഗ്യാന്‍ റോവര്‍ പര്യവേഷണം ആരംഭിച്ചു. റോവര്‍ മൊബിലിറ്റി പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഒരു ലൂണാര്‍ ദിനം അതായത് ഭൂമിയിലെ 14 ദിവസം മാത്രമാണ് റോവര്‍ പര്യവേഷണം നടത്തുക. ലാന്‍ഡറും റോവറും സൗരോര്‍ജത്തിലാണ് പ്രവര്‍ത്തിക്കുക.
ചന്ദ്രനിൽ പകൽ സമയം മുഴുവൻ പ്രവർത്തിച്ച്, ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിലെ രഹസ്യങ്ങൾ പുറത്തെത്തിക്കുകയാണ് ചന്ദ്രയാൻ മൂന്നിന്‍റെ ഉദ്ദേശം. ഇതിന്‍റെ ഭാഗമായി ലാൻഡർ പേ ലോഡുകൾ അടുത്ത ദിവസങ്ങളിൽ പ്രവർത്തന സജ്ജമാകും.
Here is how the Lander Imager Camera captured the moon's image just prior to touchdown. pic.twitter.com/PseUAxAB6G
— ISRO (@isro) August 24, 2023
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
പട്ടാപ്പകൽ ഓട്ടോറിക്ഷാ ഡ്രൈവറെ വെട്ടികൊലപ്പെടുത്താൻ ശ്രമം
ഇടുക്കി: പട്ടാപ്പകൽ നടു റോഡിൽ ഓട്ടോറിക്ഷാ ഡ്രൈവറെ വാഹനം തടഞ്ഞു നിർത്തി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കുപ്രസിദ്ധ ഗുണ്ട പിടിയിൽ. ബാലഗ്രാം കണ്ണാട്ടുശേരില്‍ ഹരിയെയാണ് തൂക്കുപാലം ടൗണിൽ കൊലപ്പെടുത്താൻ ശ്രമം നടന്നത്. സംഭവത്തിൽ തൂക്കുപാലം ടൗണില്‍ കടുക്കന്‍ സന്തോഷ് (49) എന്ന് വിളിക്കുന്ന ബാലഗ്രാം സ്വദേശി സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.
വ്യാഴാഴ്ച്ച രാവിലെ ഒൻപതോടെ ഹരിയെ വാഹനം തടഞ്ഞ് നിർത്തി സന്തോഷ് വാക്കത്തിക്ക് വെട്ടുകയായിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവറായ ഹരി രാവിലെ സ്‌കൂള്‍ കുട്ടികളെ സ്‌കൂളില്‍ കൊണ്ടാക്കിയ ശേഷം തിരികെ വരുമ്പോഴായിരുന്നു ആക്രമണം. സന്തോഷ് ഓട്ടോറിക്ഷാ തടഞ്ഞുനിര്‍ത്തിയ ശേഷം ഹരിയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു.
ഇതിനിടെ കൈയിൽ കരുതിയിരുന്ന വാക്കത്തി ഉപയോഗിച്ച് ഹരിയെ വെട്ടുകയായിരുന്നു. ഹരിയുടെ കൈയില്‍ മൂന്ന് വെട്ടേറ്റു. വെട്ടേറ്റ് നിലത്ത് വീണ ഹരിയെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇതിനിടയില്‍ സന്തോഷ് കാറില്‍ കയറി രക്ഷപ്പെട്ടു.
ഒരുമാസം മുമ്പും ഹരിയും സന്തോഷും ബാലഗ്രാം ടൗണില്‍ ഏറ്റുമുട്ടിയിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് ഇന്നലെ തൂക്കുപാലത്ത് സംഘര്‍ഷം ഉണ്ടായത്. ഇന്നലെ ഉച്ചയോടെ നെടുങ്കണ്ടം പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. പരുക്കേറ്റ ഹരി തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് സന്തോഷ്. നിരവധി പേരിൽ നിന്നും ചതിവിലൂടെ ആധാരം കൈക്കലാക്കുന്ന ഇയാൾ രാഷ്ട്രീയ ബന്ധം പറഞ്ഞ് ഏലത്തോട്ടങ്ങളിൽ നിന്നും പണപ്പിരിവ് നടത്താറുണ്ട്.
Post A Comment: