www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1698) Idukki (1654) Mostreaded (1591) Crime (1328) National (1171) Entertainment (821) Viral (413) world (410) Video (348) Health (194) mollywood (160) Gallery (157) sports (134) Gulf (129) Trending (109) business (90) bollywood (86) Science (80) Food (52) Travel (37) kollywood (36) Gossip (31) featured (27) Tech (24) Sex (23) auto (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) editorial (5) boxoffice (2)

പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമം; മധ്യവയസ്‌കൻ അറസ്റ്റിൽ

Share it:


കൂറ്റനാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യ വയസ്കൻ അറസ്റ്റിൽ. തൃശൂര്‍ കുരിച്ചിക്കര സ്വദേശി സജീവനെ (55)യാണ് ചാലിശേരി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി കൂറ്റനാട് ആമക്കാവിനടുത്ത് വാടക ക്വാര്‍ട്ടേഴ്‌സ് സന്ദര്‍ശിക്കാറുണ്ടായിരുന്നു. 

ജൂണ്‍ മാസത്തില്‍ ക്വാര്‍ട്ടേഴ്സില്‍ എത്തിയപ്പോഴാണ് അയല്‍വാസികളായ പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പരാതിയെ തുടര്‍ന്ന് വെള്ളിയാഴ്ച പ്രതിയെ ആമക്കാവില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പട്ടാമ്പി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പോക്സോ വകുപ്പുകള്‍ ചേര്‍ത്താണ് പ്രതിക്കെതിരെ കുറ്റം ചുമത്തിയത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

കുർബാനക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന 17 കാരി മരിച്ചു 

ഇടുക്കി: പള്ളിയിൽ കുർബാന കൂടുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞു വീണ 17 കാരി ചികിത്സയിലിരിക്കെ മരിച്ചു. കട്ടപ്പന ഇരട്ടയാർ നത്തുകല്ല് സ്വദേശിനി ആൻമരിയയാണ് മരിച്ചത്. ജൂൺ ഒന്നിനാണ് ആൻ മരിയ പള്ളിയിൽ കുഴഞ്ഞുവീണത്. 

അതീവ ഗുരുതരാവസ്ഥയിവലായ ആൻമരിയയെ കൊച്ചിയിലെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസിന് വഴിയൊരുക്കിയത് വലിയ വാർത്തയായിരുന്നു. ആംബുലൻ കടന്ന് പോകാനായി  നാട് കൈകോർത്തതോടെ 139 കിലോമീറ്റർ രണ്ടു മണിക്കൂർ 39 മിനിറ്റുകൊണ്ട് പിന്നിട്ടാണ് ആൻ മരിയയെ ആശുപത്രിയിലെത്തിച്ചത്.

ഇരട്ടയാർ സെന്‍റ് തോമസ് പള്ളയിലെ കുർബാനക്കിടെയാണ് ആൻമരിയക്ക് ഹൃദയാഘാതമുണ്ടായത്.  തുടർന്ന് കട്ടപ്പന സ്വകാര്യ ആശുപത്രിയിലെത്തിച്ചു. സ്ഥിതി അതീവ ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റുന്നതിനാണ് നാട് ഒന്നിച്ചത്.

വിദഗ്ധ ഡോക്ടർമാരുടെ ചികിത്സയിൽ ആദ്യ ദിവസങ്ങളിൽ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടായെങ്കിലും പിന്നീട് സ്ഥിതി വഷളായി. ജൂലൈ 26ന് കോട്ടയം കാരിത്താസ് ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റി. 

ആരോഗ്യം വീണ്ടെടുത്ത് ആൻമരിയ ജീവിതത്തിലേക്ക് മടങ്ങി വരുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ എല്ലാവരെയും ദുഃഖത്തിലാഴ്ത്തി ഇന്നലെ രാത്രി 11.49 ന്   സ്ഥിതി വഷളാകുകയും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം നാളെ ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് ഇരട്ടയാർ സെന്‍റ് തോമസ് ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കും. 

Share it:

Crime

Post A Comment: