www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1514) Idukki (1503) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; 61 കാരൻ അറസ്റ്റിൽ

Share it:


കൊല്ലം: വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ 61 കാരൻ അറസ്റ്റിൽ. ചാത്തിനാംകുളം സ്വദേശി വിജയനാണ് അറസ്റ്റിലായത്. നാല് മാസം മുമ്പ് നടന്ന സംഭവത്തിൽ കുറ്റം നിഷേധിച്ച ഇയാളെ ഡിഎൻഎ പരിശോധനയിലൂടെയാണ് കുറ്റവാളിയാണെന്ന് കണ്ടെത്തിയത്.

വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്താണ് ഇയാൾ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിച്ചത്. വിവരം പുറത്ത് പറയരുതെന്ന് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.  

പിന്നാലെ ശാരീരിക അസ്വസ്ഥതയുണ്ടായ യുവതി ഗർഭിണിയാണെന്ന് കണ്ടെത്തിയതോടെയാണ് വീട്ടുകാർ വിവരം അറിയുന്നത്. പരാതിപ്പെട്ടെങ്കിലും പ്രതി കുറ്റം നിഷേധിക്കുകയായിരുന്നു. എന്നാൽ ഡിഎൻഎ പരിശോധയിൽ പ്രതി തന്നെയാണ് പീഡിപ്പിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ലോറിയിൽ കൊണ്ടുപോയ ജെസിബി കാറിൽ തട്ടി

കോഴിക്കോട്: ലോറിയിൽ കൊണ്ടുപോകുയായിരുന്ന ജെസിബി കാറിൽ തട്ടി അപകടം. വടകര മൂരാട് പാലത്തിലാണ് സംഭവം നടന്നത്. പാലത്തിൽ വെച്ച് ജെസിബി കാറിന് മുകളിൽ തട്ടുകയായിരുന്നു. 

ഇന്ന് രാവിലെ ആറിനായിരുന്നു അപകടം. സംഭവത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം പൂർണമായും തടസപ്പെട്ടു. ജെസിബി ക്രെയിൻ ഉപയോഗിച്ച് നീക്കാൻ ശ്രമം നടക്കുകയാണ്. വാഹനങ്ങൾ നാദാപുരം, കുറ്റ്യാടി, ഉള്ളിയേരി വഴിയാണ് കോഴിക്കോടേക്ക് വഴി തിരിച്ചു വിടുന്നത്. 


Share it:

Crime

Post A Comment: