www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1513) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കട്ടപ്പന നഗരത്തിൽ പട്ടാപ്പകൽ യുവതി ജീവനൊടുക്കാൻ ശ്രമിച്ചു

Share it:



ഇടുക്കി: കട്ടപ്പന നഗരത്തിൽ പട്ടാപ്പകൽ യുവതി ജീവനൊടുക്കാൻ ശ്രമിച്ചു. ഉച്ചയോടെയാണ് 27 കാരിയായ ചേറ്റുകുഴി സ്വദേശിനി വെയിറ്റിങ് ഷെഡ്ഡിലിരുന്ന് കൈ ഞരമ്പ് മുറിച്ചത്. 

നഗരത്തിലെ സ്വകാര്യ ആശുപത്രിക്ക് സമീപത്തെ വെയിറ്റിങ് ഷെഡ്ഡിലായിരുന്നു സംഭവം. രക്തം വാർന്ന് അവശ നിലയിലായ യുവതിയെ കണ്ട സമീപത്തുള്ളവരാണ് വിവരം പൊലീസിനെ അറിയിച്ചത്. 

യുവതിയെ ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി അപകട നിലതരണം ചെയ്തിട്ടുണ്ട്. കുടുംബ പ്രശ്‌നമാണ് ആത്മഹത്യാ ശ്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

യുവാവിനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം 

ഇടുക്കി: റോഡരികിൽ ബൈക്കിലിരുന്ന യുവാവിനെ പിക് അപ് ജീപ്പിടിച്ച് കൊലപ്പെടുത്താൻ ശ്രമം. ഇടുക്കി ഏലപ്പാറ കോഴിക്കാനത്താണ് നടുക്കുന്ന സംഭവം നടന്നത്. കോഴിക്കാനം കിഴക്കേപുതുവല്‍ അഹാര്‍ ഭവന്‍ പ്രിന്‍സിനെയാണ് കൊലപ്പെടുത്താന്‍ ശ്രമം നടന്നത്. 

സംഭവത്തില്‍ ഇയാളുടെ തൊഴിലാളിയായ കോഴിക്കാനം രണ്ടാം ഡിവിഷനില്‍ രാജനെ പീരുമേട് പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകിട്ട് ആറിനാണ് സംഭവം നടക്കുന്നത്. കോഴിക്കാനം രണ്ടാം ഡിവിഷനില്‍ ബൈക്ക് നിര്‍ത്തിയിട്ട് അതില്‍ ഇരിക്കുകയായിരുന്ന പ്രിന്‍സിനെ പിക് അപ് ജീപ്പിലെത്തിയ രാജന്‍ വാഹനം ഇടിപ്പിക്കുകയായിരുന്നു. 

ഇടിയുടെ ആഘാതത്തില്‍ പ്രിന്‍സ് റോഡില്‍ നിന്നും പന്ത്രണ്ട് അടി താഴ്ചയിലേക്ക് തെറിച്ച് വീണു. ഇയാളെ ഗുരുതര പരുക്കുകളോടെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഏതാനും നാളുകളായി രാജന്‍ പ്രിന്‍സിനെ അപായപെടുത്തുമെന്ന് ഭീഷണി മുഴക്കിയതായി സമീപവാസികളില്‍ നിന്ന് പൊലീസിന് മെഴി ലഭിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. തുടര്‍ന്ന് വൈദ്യ പരിശോധനക്ക് ശേഷം പ്രതിയെ  മജിസ്ട്രറ്റിനു മുന്‍പില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.


Share it:

Idukki

Post A Comment: