www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1967) Idukki (1898) Mostreaded (1617) Crime (1482) National (1240) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (28) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

ഇടുക്കിയിൽ പട്ടാപ്പകൽ ഓട്ടോറിക്ഷാ ഡ്രൈവറെ വെട്ടി കൊലപ്പെടുത്താൻ ശ്രമം; കുപ്രസിദ്ധ കുറ്റവാളി അറസ്റ്റിൽ

Share it:



ഇടുക്കി: പട്ടാപ്പകൽ നടു റോഡിൽ ഓട്ടോറിക്ഷാ ഡ്രൈവറെ വാഹനം തടഞ്ഞു നിർത്തി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കുപ്രസിദ്ധ ഗുണ്ട പിടിയിൽ. ബാലഗ്രാം കണ്ണാട്ടുശേരില്‍ ഹരിയെയാണ് തൂക്കുപാലം ടൗണിൽ കൊലപ്പെടുത്താൻ ശ്രമം നടന്നത്. സംഭവത്തിൽ തൂക്കുപാലം ടൗണില്‍ കടുക്കന്‍ സന്തോഷ് (49) എന്ന് വിളിക്കുന്ന ബാലഗ്രാം സ്വദേശി സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. 

വ്യാഴാഴ്ച്ച രാവിലെ ഒൻപതോടെ ഹരിയെ വാഹനം തടഞ്ഞ് നിർത്തി സന്തോഷ് വാക്കത്തിക്ക് വെട്ടുകയായിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവറായ ഹരി രാവിലെ സ്‌കൂള്‍ കുട്ടികളെ സ്‌കൂളില്‍ കൊണ്ടാക്കിയ ശേഷം തിരികെ വരുമ്പോഴായിരുന്നു ആക്രമണം.  സന്തോഷ് ഓട്ടോറിക്ഷാ തടഞ്ഞുനിര്‍ത്തിയ ശേഷം ഹരിയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു.  

ഇതിനിടെ കൈയിൽ  കരുതിയിരുന്ന വാക്കത്തി ഉപയോഗിച്ച് ഹരിയെ വെട്ടുകയായിരുന്നു. ഹരിയുടെ കൈയില്‍ മൂന്ന് വെട്ടേറ്റു. വെട്ടേറ്റ് നിലത്ത് വീണ ഹരിയെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇതിനിടയില്‍ സന്തോഷ് കാറില്‍ കയറി രക്ഷപ്പെട്ടു. 

ഒരുമാസം മുമ്പും ഹരിയും സന്തോഷും ബാലഗ്രാം ടൗണില്‍  ഏറ്റുമുട്ടിയിരുന്നു. ഇതിന്‍റെ  തുടര്‍ച്ചയായാണ് ഇന്നലെ തൂക്കുപാലത്ത് സംഘര്‍ഷം ഉണ്ടായത്. ഇന്നലെ ഉച്ചയോടെ നെടുങ്കണ്ടം പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. പരുക്കേറ്റ ഹരി തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് സന്തോഷ്. നിരവധി പേരിൽ നിന്നും ചതിവിലൂടെ ആധാരം കൈക്കലാക്കുന്ന ഇയാൾ രാഷ്ട്രീയ ബന്ധം പറഞ്ഞ് ഏലത്തോട്ടങ്ങളിൽ നിന്നും പണപ്പിരിവ് നടത്താറുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HN3zUlGc2Va9613524dFBp


Share it:

Idukki

Post A Comment: