പാറ്റ്ന: ഫെയ്‌സ് ബുക്ക് പരിചയം മുതലാക്കി 13 കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്‌തു. 28 ദിവസമാണ് പെൺകുട്ടി ക്രൂരമായ പീഡനത്തിന് ഇരയാകേണ്ടി വന്നത്. ബിഹാറിലെ മുസഫര്‍പൂരിലാണ് സംഭവം.
ഒളിവില്‍ പോയ പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു. ജൂലൈ ഒമ്പതിന് കാറിലെത്തിയ സംഘം മകളെ തട്ടിക്കൊണ്ടുപോകുകയായിരുന്നെന്ന് അമ്മ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അന്ന് തന്നെ പരാതി നല്‍കിയെങ്കിലും പൊലീസിന്‍റെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടായില്ലെന്നും അമ്മ പറഞ്ഞു.
ഓഗസ്റ്റ് അഞ്ചിന് തനിക്ക് ഒരു ഫോണ്‍ കോള്‍ ലഭിച്ചതായി കുട്ടിയുടെ അമ്മ പറഞ്ഞു. മകള്‍ സരിയ ചൗക്കില്‍ ഉണ്ടെന്നും അവിടെ എത്തി കൊണ്ടു പോകാനും ആവശ്യപ്പെട്ടു. അവിടെയെത്തിയപ്പോള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ മകളെ വീട്ടിലേക്ക് കൊണ്ടുപോകുകയുമായിരുന്നെന്ന് പരാതിയില്‍ പറയുന്നു.
ഫെയിസ് ബുക്കിലൂടെയായിരുന്നു പ്രതിയും പെണ്‍കുട്ടിയും തമ്മില്‍ പരിചയമായതെന്ന് പൊലീസ് പറഞ്ഞു. ജൂലൈ ഒമ്പതിന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം 28 ദിവസം ബന്ദിയാക്കി പീഡിപ്പിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയാതായും വൈദ്യപരിശോധന നടത്തിയതായും പൊലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരേ പോക്‌സോ ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
 
 
 
 
 
 
 

 
Post A Comment: