www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1514) Idukki (1503) Crime (1273) National (1143) Entertainment (806) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (30) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ചെങ്കണ്ണ് വരാതെ സൂക്ഷിക്കാം; ഈ കാര്യങ്ങൾ ശ്രദ്ധിക്കു

eye conjunctivitis or pink eye symptoms and-treatment
Share it:

eye-conjunctivitis-or-pink-eye-symptoms-and-treatment-


കൊച്ചി: മഴക്കാലത്ത് വ്യാപകമായി കണ്ടു വരുന്ന രോഗമാണ് ചെങ്കണ്ണ് (eye-conjunctivitis). കണ്ണിന്‍റെ വെളുത്ത ഭാഗം അഥവാ കണ്‍ജങ്ക്റ്റിവയിൽ ഉണ്ടാകുന്ന വീക്കത്തെയാണ് കണ്‍ജങ്ക്റ്റിവിറ്റിസ് അഥവാ ചെങ്കണ്ണ് എന്ന് പറയുന്നത്. രോഗം വരുന്നതോടെ കണ്ണ് ചുവന്ന് തടിച്ച നിലയിലാകും. 

രോഗ ബാധിതരായവരുമായുള്ള സമ്പർക്കത്തിലൂടെയും ഇത് പകരാറുണ്ട്. രോഗബാധിതരായ ആളുകള്‍ ആവര്‍ത്തിച്ച് കണ്ണുകളില്‍ സ്പര്‍ശിക്കുകയും കൈകള്‍ വൃത്തിയാക്കാതിരിക്കുകയും ചെയ്യുന്നതിലൂടെയാണ് രോഗവ്യാപനം ഉണ്ടാകുന്നത്.  

ഒരു വ്യക്തിക്ക് ചെങ്കണ്ണ് രോഗമുണ്ടെങ്കില്‍, കഴിവും അയാളുടെ കണ്ണുകളിലേക്ക് നോക്കരുത്, കൂടാതെ അയാളുടെ തൂവാല, ടവല്‍, ഡോര്‍ ഹാന്‍ഡില്‍, മൊബൈല്‍ മുതലായവയില്‍ തൊടുന്നതും ഒഴിവാക്കുക.

ചെങ്കണ്ണിന്‍റെ ലക്ഷണങ്ങൾ

കണ്ണുകളുടെ ചുവപ്പ്, ചൊറിച്ചില്‍, കണ്ണുനീര്‍ എന്നിവയാണ് ഇതിന്‍റെ സാധാരണ ലക്ഷണങ്ങള്‍. കണ്ണുകള്‍ക്ക് ചുറ്റും പാടപോലെയും ഉണ്ടാകാം. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ സമീപിക്കാവുന്നതാണ്. ആന്‍റിബയോട്ടിക് ഐ ഡ്രോപ്പുകള്‍ ഉപയോഗിച്ച് ഇതിനെ പ്രതിരോധിക്കാവുന്നതാണ്.

രോഗം വരാതിരിക്കാൻ

ഇടയ്ക്കിടെ കണ്ണില്‍ തൊടുന്നത് ഒഴിവാക്കുക. പ്രത്യേകിച്ച് വൃത്തി ഹീനമായ കൈകള്‍ കൊണ്ട് കണ്ണില്‍ തൊടാതിരിക്കുക. ചെങ്കണ്ണിന്‍റെ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കോണ്‍ടാക്റ്റ് ലെന്‍സുകള്‍ ധരിക്കാതിരിക്കുന്നതാണ് നല്ലത്. അണുബാധ പടരാതിരിക്കാന്‍ വീട്ടിലെ മറ്റെല്ലാ അംഗങ്ങളും പതിവായി കൈ കഴുകുകയും രോഗബാധിതനായ വ്യക്തിയില്‍ നിന്ന് അല്‍പം അകലം പാലിക്കുകയും വേണം.

കണ്ണുകള്‍ക്ക് വരള്‍ച്ച അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ലൂബ്രിക്കേറ്റിങ് ഐ ഡ്രോപ്പുകള്‍ ഉപയോഗിക്കാവുന്നതാണ്. സ്വിമ്മിങ് പൂളുകളിലും കുളങ്ങളിലും കുളിയ്ക്കുകയാണെങ്കില്‍ ആന്‍റി ബാക്ടീരിയല്‍ വൈപ്പുകള്‍ ഉപയോഗിച്ച് കണ്ണുകള്‍ വൃത്തിയാക്കേണ്ടത് പ്രധാനമാണ്. കാരണം ഇത്തരം വെള്ളക്കെട്ടുകളില്‍ ബാക്ടീരിയകളുടെ സാന്നിധ്യം ഉണ്ടാകാം. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

സ്വകാര്യ ദൃശ്യം പകർത്തി ഭീഷണി 

മലപ്പുറം: പ്രതിശ്രുത വരന്‍റെയും വധുവിന്‍റെയും സ്വകാര്യ ദൃശ്യം പകർത്തി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട ലോഡ്‌ജ് ജീവനക്കാരൻ അറസ്റ്റിൽ. ചേലേമ്പ്ര മക്കാടംപള്ളി അബ്ദുല്‍ മുനീറിനെ(35)യാണ് തിരൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. 

കോഴിക്കോട്ടെ ഒരു ലോഡ്ജിലായിരുന്നു സംഭവം. ഇവിടുത്തെ ഫ്രണ്ട് ഓഫീസ് ജീവനക്കാരനായിരുന്നു അറസ്റ്റിലായ മുനീർ. കൊതുകിനെ അകറ്റാനുള്ള ഉപകരണത്തിൽ ഘടിപ്പിച്ച നിലയിലായിരുന്നു ഒളിക്യാമറ.

തിരൂർ സ്വദേശിയായ യുവാവും യുവതിയും മാസങ്ങൾ മുമ്പാണ് ഇവിടെ ലോഡ്‌ജിൽ മുറിയെടുത്ത് താമസിച്ചത്. ഓൺലൈൻ വഴിയാണ് മുറി ബുക്ക് ചെയ്‌തത്. 

തുടർന്ന് ഇവരുടെ ദൃശ്യങ്ങൾ മുനീർ ഒളിക്യാമറയിൽ പകർത്തുകയായിരുന്നു. പിന്നീട് യുവാവിന്‍റെയും യുവതിയുടേയും സ്വകാര്യദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് പറഞ്ഞ മുനിര്‍, പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. പകര്‍ത്തിയ വീഡിയോദൃശ്യം സ്‌ക്രീന്‍ഷോട്ടെടുത്ത് യുവാവിന്‍റെ നമ്പറില്‍ വാട്‌സാപ്പ് ചെയ്ത് 1,45,000 രൂപ ആവശ്യപ്പെടുകയും ചെയ്തു. 

തുടര്‍ന്ന് യുവാവ് തിരൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസിന്‍റെ നിര്‍ദേശപ്രകാരം യുവാവ് 2000 രൂപ ഫോണിലൂടെ കൈമാറി. ബാക്കി പണം കൈയിലില്ലെന്നും പകരം സ്വര്‍ണാഭരണം തരാമെന്നും പറഞ്ഞു. പൊലീസ് നിര്‍ദേശം അനുസരിച്ച് മുക്കുപണ്ടവുമായി യുവാവ് കോഴിക്കോട്ടെത്തി. സ്വര്‍ണാഭരണം വാങ്ങാനെത്തിയ അബ്ദുല്‍ മുനീറിനെ പൊലീസ് പിടികൂടി. ഇയാളുടെ പക്കല്‍ നിന്നും ലാപ്‌ടോപ്പും കൊതുകിനെ അകറ്റാനുള്ള ഉപകരണത്തില്‍ ഒളിപ്പിച്ച കാമറയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 


Share it:

Health

Post A Comment: