www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1514) Idukki (1503) Crime (1273) National (1143) Entertainment (806) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (30) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ചന്ദ്രയാൻ മൂന്ന്; റോവറിൽ നിന്നുള്ള ആദ്യ ചിത്രങ്ങൾ പുറത്ത് വിട്ട് ഇസ്രോ

chandrayaan 3
Share it:
pragyan-rover-first-images


ന്യൂഡൽഹി: ചന്ദ്രയാൻ മൂന്നിൽ നിന്നുള്ള പുതിയ ചിത്രങ്ങൾ പുറത്ത് വിട്ട് ഇസ്രൊ. പ്രഗ്യാൻ റോവറിൽ നിന്നുള്ള നാവിഗേഷൻ ക്യാമറ പകർത്തിയ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. 

ഓഗസ്റ്റ് 27നാണ് ഈ ചിത്രങ്ങൾ എടുത്തത്. ചന്ദ്രോപരിതലത്തിലൂടെ മുന്നോട്ട് നീങ്ങുന്നതിനിടെ റോവറിന്‍റെ മുന്നിൽ നാല് മീറ്റ‍ർ വ്യാസമുള്ള ഗർത്തം വന്നു. ഈ ഗ‍ർത്തം ഒഴിവാക്കാൻ പേടകത്തെ പിന്നോട്ട് നീക്കേണ്ടി വന്നു. ഗർത്തത്തിന്‍റെയും പിന്നോട്ട് നീങ്ങിയപ്പോൾ റോവറിന്‍റെ ചക്രങ്ങൾ ചന്ദ്രോപരിതലത്തിലുണ്ടാക്കിയ പാടുകളുടെയും ചിത്രമാണിത്.  

ചന്ദ്രനിലെ മണ്ണിന്‍റെ താപസ്വഭാവം പഠിക്കുന്ന ചാസ്തേയില്‍ നിന്നുള്ള വിവരങ്ങളും നേരത്തെ ഇസ്രൊ പുറത്ത് വിട്ടിരുന്നു. ചന്ദ്രന്‍റെ മണ്ണിന് മികച്ച താപപ്രതിരോധ ശേഷിയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പുതിയ വിവരങ്ങൾ. ഇതാദ്യമായാണ് ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ മണ്ണിന്‍റെ താപനില അളക്കപ്പെടുന്നത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

യുവാവിനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം 

ഇടുക്കി: റോഡരികിൽ ബൈക്കിലിരുന്ന യുവാവിനെ പിക് അപ് ജീപ്പിടിച്ച് കൊലപ്പെടുത്താൻ ശ്രമം. ഇടുക്കി ഏലപ്പാറ കോഴിക്കാനത്താണ് നടുക്കുന്ന സംഭവം നടന്നത്. കോഴിക്കാനം കിഴക്കേപുതുവല്‍ അഹാര്‍ ഭവന്‍ പ്രിന്‍സിനെയാണ് കൊലപ്പെടുത്താന്‍ ശ്രമം നടന്നത്. 

സംഭവത്തില്‍ ഇയാളുടെ തൊഴിലാളിയായ കോഴിക്കാനം രണ്ടാം ഡിവിഷനില്‍ രാജനെ പീരുമേട് പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകിട്ട് ആറിനാണ് സംഭവം നടക്കുന്നത്. കോഴിക്കാനം രണ്ടാം ഡിവിഷനില്‍ ബൈക്ക് നിര്‍ത്തിയിട്ട് അതില്‍ ഇരിക്കുകയായിരുന്ന പ്രിന്‍സിനെ പിക് അപ് ജീപ്പിലെത്തിയ രാജന്‍ വാഹനം ഇടിപ്പിക്കുകയായിരുന്നു. 

ഇടിയുടെ ആഘാതത്തില്‍ പ്രിന്‍സ് റോഡില്‍ നിന്നും പന്ത്രണ്ട് അടി താഴ്ചയിലേക്ക് തെറിച്ച് വീണു. ഇയാളെ ഗുരുതര പരുക്കുകളോടെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഏതാനും നാളുകളായി രാജന്‍ പ്രിന്‍സിനെ അപായപെടുത്തുമെന്ന് ഭീഷണി മുഴക്കിയതായി സമീപവാസികളില്‍ നിന്ന് പൊലീസിന് മെഴി ലഭിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. തുടര്‍ന്ന് വൈദ്യ പരിശോധനക്ക് ശേഷം പ്രതിയെ  മജിസ്ട്രറ്റിനു മുന്‍പില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.

Share it:

Science

Post A Comment: