കുളു: കുടുംബം സഞ്ചരിച്ച കാറിനു മുകളിൽ പാറക്കല്ല് വീണ് ആറ് വയസുകാരൻ മരിച്ചു. ഹിമാചൽ പ്രദേശിലെ കുളുവിലാണ് അപകടം നടന്നത്. മുന്നു പേര്‍ക്കു പരിക്കേറ്റു.
ആറാം മൈലില്‍ വച്ച് കാറിനു മുകളിലേക്ക് പാറക്കല്ലു വീഴുകയായിരുന്നു. രണ്ടു കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരുക്ക്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു.
മരിച്ച കുട്ടിയുടെ അച്ഛനും അമ്മയും സഹോദരനുമാണ് കാറിലുണ്ടായിരുന്നത്. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ തോതില്‍ മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
 
 
 
 
 
 
 

 
Post A Comment: