കൊച്ചി: നടി നവ്യ നായരെ ഇഡി ചോദ്യം ചെയ്‌തതായി റിപ്പോർട്ട്. നേരത്തെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തുമായുള്ള അടുപ്പത്തെ തുടർന്നാണ് ചോദ്യം ചെയ്യലെന്നാണ് വിവരം.
സച്ചിൻ നവ്യയ്ക്ക് ആഭരണങ്ങൾ സമ്മാനിച്ചതായി ഇഡി കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ വാട്‌സാപ് ചാറ്റുകളും ഇഡി പരിശോധിക്കുന്നുണ്ട്. എന്നാല്‍ തങ്ങൾ സുഹൃത്തുകള്‍ മാത്രമാണെന്നും അതിനപ്പുറം അടുപ്പം ഇല്ലെന്നും നടി വ്യക്തമാക്കി.
2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമവുമായി ബന്ധപ്പെട്ട കേസിലാണ് സച്ചിൻ സാവന്ത് അറസ്റ്റിലായത്. കേസിൽ പ്രത്യേക പിഎംഎൽഎ കോടതിയിൽ അന്വേഷണ ഏജൻസി സമർപ്പിച്ച കുറ്റപത്രത്തിൽ നടിയെ കുറിച്ച് പരാമർശമുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: