മലപ്പുറം: പ്രതിശ്രുത വരന്‍റെയും വധുവിന്‍റെയും സ്വകാര്യ ദൃശ്യം പകർത്തി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട ലോഡ്‌ജ് ജീവനക്കാരൻ അറസ്റ്റിൽ. ചേലേമ്പ്ര മക്കാടംപള്ളി അബ്ദുല്‍ മുനീറിനെ(35)യാണ് തിരൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്.
കോഴിക്കോട്ടെ ഒരു ലോഡ്ജിലായിരുന്നു സംഭവം. ഇവിടുത്തെ ഫ്രണ്ട് ഓഫീസ് ജീവനക്കാരനായിരുന്നു അറസ്റ്റിലായ മുനീർ. കൊതുകിനെ അകറ്റാനുള്ള ഉപകരണത്തിൽ ഘടിപ്പിച്ച നിലയിലായിരുന്നു ഒളിക്യാമറ.
തിരൂർ സ്വദേശിയായ യുവാവും യുവതിയും മാസങ്ങൾ മുമ്പാണ് ഇവിടെ ലോഡ്‌ജിൽ മുറിയെടുത്ത് താമസിച്ചത്. ഓൺലൈൻ വഴിയാണ് മുറി ബുക്ക് ചെയ്‌തത്. തുടർന്ന് ഇവരുടെ ദൃശ്യങ്ങൾ മുനീർ ഒളിക്യാമറയിൽ പകർത്തുകയായിരുന്നു.
പിന്നീട് യുവാവിന്‍റെയും യുവതിയുടേയും സ്വകാര്യദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് പറഞ്ഞ മുനിര്‍, പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. പകര്‍ത്തിയ വീഡിയോദൃശ്യം സ്‌ക്രീന്‍ഷോട്ടെടുത്ത് യുവാവിന്‍റെ നമ്പറില്‍ വാട്‌സാപ്പ് ചെയ്‌ത് 1,45,000 രൂപ ആവശ്യപ്പെടുകയും ചെയ്തു.
തുടര്‍ന്ന് യുവാവ് തിരൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസിന്‍റെ നിര്‍ദേശപ്രകാരം യുവാവ് 2000 രൂപ ഫോണിലൂടെ കൈമാറി. ബാക്കി പണം കൈയിലില്ലെന്നും പകരം സ്വര്‍ണാഭരണം തരാമെന്നും പറഞ്ഞു.
പൊലീസ് നിര്‍ദേശം അനുസരിച്ച് മുക്കുപണ്ടവുമായി യുവാവ് കോഴിക്കോട്ടെത്തി. സ്വര്‍ണാഭരണം വാങ്ങാനെത്തിയ അബ്ദുല്‍ മുനീറിനെ പൊലീസ് പിടികൂടി. ഇയാളുടെ പക്കല്‍ നിന്നും ലാപ്‌ടോപ്പും കൊതുകിനെ അകറ്റാനുള്ള ഉപകരണത്തില്‍ ഒളിപ്പിച്ച കാമറയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
മേഘങ്ങൾക്കൊപ്പം മേഘമലയിൽ....... വിനോദ സഞ്ചാര കേന്ദ്രമായ മേഘമലയുടെ വീഡിയോ കാണാം..
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
 
 
 
 
 
 
 

 
Post A Comment: