ഇടുക്കി: പാലത്തിൽ നിന്നും നിയന്ത്രണംവിട്ട കാർ പുഴയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ചെമ്മണ്ണാർ ഗ്യാപ് റോഡിന്റെ ഭാഗമായ ബൈസൻവാലി ടീ കമ്പനി നാൽപതേക്കർ പാലത്തിലാണ് അപകടം നടന്നത്.
അപകടത്തിൽ പോത്തുപാറ വട്ടക്കാവുങ്കൽ സെബാസ്റ്റ്യനാ(കൊച്ചേട്ടൻ-82)ണ് മരിച്ചത്. തിങ്കൾ വൈകിട്ട് ആറിനായിരുന്നു അപകടം. ആശുപത്രിയിൽ പോയ ശേഷം തിരികെ ബൈസൻവാലിയിൽ നിന്നും പോത്തുപാറയിലേക്ക് പോവുകയായിരുന്നു സെബാസ്റ്റ്യൻ.
കാറിൽ മറ്റാരും ഉണ്ടായിരുന്നില്ല. പരേതയായ മേരിയാണ് ഭാര്യ. ലീന, കുസുമം, പരേതനായ ബാബു എന്നിവരാണ് മക്കൾ. മൃതദേഹം മോർച്ചറിയിൽ.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HN3zUlGc2Va9613524dFBp
ചന്ദ്രയാൻ ലാൻഡിങ് തത്സമയം കാണാൻ അവസരം
തിരുവനന്തപുരം: ചന്ദ്രയാൻ മൂന്ന് ചന്ദ്രനിൽ ഇറങ്ങുന്നത് തൽസമയം കാണാൻ സംവിധാനം ഒരുക്കുന്നു. മന്ത്രി ഡോ. ആർ. ബിന്ദുവാണ് ഇക്കാര്യം അറിയിച്ചത്. ചന്ദ്രയാൻ മൂന്ന് ചന്ദ്രനിൽ ഇറങ്ങുന്നതിന്റെ തത്സമയ സംപ്രേഷണം ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു.
ഐഎസ്ആര്‍ഒയുമായി ചേര്‍ന്ന് 23ന് വൈകിട്ട് അഞ്ചു മുതല്‍ രാത്രി പത്ത് വരെയാണ് സംവിധാനം ഒരുക്കുന്നത്. 6.04ന് ലൂണാര്‍ ലാന്ഡിംങിന്റെ ദൃശ്യങ്ങള്‍ വലിയ സ്ക്രീനില്‍ കാണാന്‍ സാധിക്കുമെന്ന് മന്ത്രി അറിയിച്ചു.
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും മ്യൂസിയം ആര്‍ട് സയന്‍സും ചേര്‍ന്ന് ഡിസംബറില്‍ തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കില്‍ നടത്തുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയുടെ കര്ട്ടന് റെയ്സര്‍ പരിപാടിയായി മൂണ്‍ സെല്‍ഫി പോയിന്റും സജ്ജമാക്കും.
ചന്ദ്രയാന്‍ മൂന്നിന്റെ അവസാന ഭ്രമണപഥ താഴ്ത്തലും വിജയകരമായിരുന്നു. ഇന്നലെ പുലര്‍ച്ചെ രണ്ടോടെ ചന്ദ്രയാന്‍-മൂന്ന് ചന്ദ്രനോട് ഏറ്റവും അടുത്ത ഭ്രമണ പഥത്തിലേക്ക് ലാന്‍ഡ് ചെയ്തത്.
ഇനി സോഫ്റ്റ് ലാന്‍ഡിങ്ങിനായുള്ള തയ്യാറെടുപ്പാണ്. 23ന് വൈകീട്ട് 5.45 നാണ് സോഫ്റ്റ് ലാന്‍ഡിങ് പ്രക്രിയ തുടങ്ങുക. ചന്ദ്രോപരിതലത്തിന്റെ രണ്ട് ചിത്രങ്ങള്‍ കഴിഞ്ഞദിവസം ഐഎസ്ആര്‍ഒ പുറത്തുവിട്ടിരുന്നു.
Post A Comment: