തിരുവനന്തപുരം: ബിസിനസ് ഇന്‍സൈറ്റ് മാഗസിന്‍റെ സർവീസ് എക്സലൻസ് പുരസ്‌കാരം ലാക്യൂസ്റ്റ് കണ്‍സള്‍ട്ടന്‍സിയുടെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ശരത് ചന്ദ്രന് ലഭിച്ചു.
തിരുവനന്തപുരം അപ്പോളോ ഡിമോറ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി ആന്‍റണി രാജു പുരസ്‌കാരം സമ്മാനിച്ചു. തൊഴിൽരഹിതരായവർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും, ടാലന്‍റ് ഉള്ളവരുടെ ടാലന്‍റ് പുറത്തു കൊണ്ട് വരുന്നതുമായ പദ്ധതികൾ,
കാഴ്ചപരിമിതർക്കും ഭിന്നശേഷിക്കാര്‍ക്കും സഹായകരമാകുന്ന പദ്ധതികൾ എന്നിവയ്ക്ക് തുടക്കം കുറിക്കുകയാണ് ഭാവി ലക്ഷ്യമെന്ന് പുരസ്കാരം സ്വീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
2017 ല്‍ കണ്ണൂർ സ്വദേശിയായ ശരത് തുടക്കം കുറിച്ച ലക്യുസ്റ്റ് ഗവേഷണം, പ്രോഡക്റ്റ് ഡെവലപ്പ്‌മെന്‍റ്, മാര്‍ക്കറ്റിങ്, ബിസിനസ് കൺസൽട്ടൻസി തുടങ്ങിയവയിൽ വ്യത്യസ്തമായ സേവനങ്ങൾ നൽകി വരുന്നു. സംരംഭകനായ അദ്ദേഹം കൗണ്‍സിലറായും മോട്ടിവേറ്ററായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
നടനും സംരംഭകനുമായ ദിനേശ് പണിക്കറിന്‍റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മുന്‍ ഡിജിപി ഋഷിരാജ് സിങ്, ഗ്രാന്‍ഡ് മാസ്റ്റര്‍ ജി.എസ് പ്രദീപ്, ബിസിനസ് ഇന്‍സൈറ്റ് മാഗസിന്‍ എഡിറ്റര്‍ പ്രജോദ് പി രാജ് എന്നിവര്‍ പങ്കെടുത്തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
യുവാവിനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം
ഇടുക്കി: റോഡരികിൽ ബൈക്കിലിരുന്ന യുവാവിനെ പിക് അപ് ജീപ്പിടിച്ച് കൊലപ്പെടുത്താൻ ശ്രമം. ഇടുക്കി ഏലപ്പാറ കോഴിക്കാനത്താണ് നടുക്കുന്ന സംഭവം നടന്നത്. കോഴിക്കാനം കിഴക്കേപുതുവല്‍ അഹാര്‍ ഭവന്‍ പ്രിന്‍സിനെയാണ് കൊലപ്പെടുത്താന്‍ ശ്രമം നടന്നത്.
സംഭവത്തില്‍ ഇയാളുടെ തൊഴിലാളിയായ കോഴിക്കാനം രണ്ടാം ഡിവിഷനില്‍ രാജനെ പീരുമേട് പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകിട്ട് ആറിനാണ് സംഭവം നടക്കുന്നത്. കോഴിക്കാനം രണ്ടാം ഡിവിഷനില്‍ ബൈക്ക് നിര്‍ത്തിയിട്ട് അതില്‍ ഇരിക്കുകയായിരുന്ന പ്രിന്‍സിനെ പിക് അപ് ജീപ്പിലെത്തിയ രാജന്‍ വാഹനം ഇടിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ പ്രിന്‍സ് റോഡില്‍ നിന്നും പന്ത്രണ്ട് അടി താഴ്ചയിലേക്ക് തെറിച്ച് വീണു. ഇയാളെ ഗുരുതര പരുക്കുകളോടെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഏതാനും നാളുകളായി രാജന്‍ പ്രിന്‍സിനെ അപായപെടുത്തുമെന്ന് ഭീഷണി മുഴക്കിയതായി സമീപവാസികളില്‍ നിന്ന് പൊലീസിന് മെഴി ലഭിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. തുടര്‍ന്ന് വൈദ്യ പരിശോധനക്ക് ശേഷം പ്രതിയെ മജിസ്ട്രറ്റിനു മുന്‍പില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.
Post A Comment: