പത്തനംതിട്ട: ഹോട്ടൽ മുറിയിലെ സ്വകാര്യ ദൃശ്യം വാട്‌സാപ്പിൽ പ്രചരിപ്പിച്ച സംഭവത്തിൽ പ്രവാസി യുവതിയുടെ ആൺ സുഹൃത്തിനും കൂട്ടുകാരനും എതിരെ കേസ്. തിരുവല്ല സ്വദേശിനിയായ പ്രവാസി യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. കോട്ടയം സ്വദേശി ബിനു, സുഹൃത്തായ ഉമേഷ് എന്നിവര്‍ക്കെതിരെയാണ് തിരുവല്ല പൊലീസ് കേസെടുത്തത്.
പീഡനദൃശ്യങ്ങള്‍ പ്രതികള്‍ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയും അശ്ലീല സൈറ്റുകളിലൂടെയും പ്രചരിപ്പിച്ചെന്നും തിരുവല്ല സ്വദേശിനി നല്‍കിയ പരാതിയില്‍ പറയുന്നു. പ്രതികള്‍ക്കെതിരേ പീഡനം, വിശ്വാസവഞ്ചന, അശ്ലീലദൃശ്യം പകര്‍ത്തി പങ്കുവെയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ജൂലായ് 28-നാണ് കേസിനാസ്പദമായ സംഭവം. വിദേശത്തുവെച്ചാണ് പരാതിക്കാരിയെ ബിനു പരിചയപ്പെട്ടത്. ഇയാള്‍ നാട്ടിലെത്തി തിരുവല്ല കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഹോട്ടലില്‍ മുറിയെടുത്തു. ഇവിടേക്ക് യുവതിയെ വിളിച്ചുവരുത്തി. യുവതിക്കൊപ്പം മദ്യപിക്കുന്നതിനിടെ ബിനുവിന്‍റെ സുഹൃത്തായ ഉമേഷും മുറിയിലേക്കെത്തി. പിന്നാലെ ഇരുവരും ചേര്‍ന്ന് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. പീഡന ദൃശ്യങ്ങള്‍ ഇവര്‍ പകര്‍ത്തിയെന്നും യുവതി ആരോപിക്കുന്നു.
തന്‍റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്ന വിവരം കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് വഴിയാണ് യുവതി അറിഞ്ഞത്. ഇതോടെ ഈ ദൃശ്യങ്ങള്‍ പരിശോധിച്ച യുവതി അവ ഹോട്ടലില്‍ നിന്ന് പകര്‍ത്തിയതാണെന്ന് തിരിച്ചറിഞ്ഞു. ഇക്കാര്യത്തെ കുറിച്ച് യുവതി ബിനുവിനോട് ചോദിച്ചു. എന്നാല്‍ അബദ്ധത്തില്‍ ലീക്കായിപ്പോയെന്നായിരുന്നു മറുപടി. ഇതോടെയാണ് യുവതി തിരുവല്ല പൊലീസില്‍ പരാതി നല്‍കിയത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
Post A Comment: