www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1514) Idukki (1503) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നഗ്നരായ നർത്തകർക്കൊപ്പം ലൈംഗികമായി ഇടപഴകാൻ നിർബന്ധിച്ചു; ഗായിക റിസോക്കെതിരെ ഗുരുതര പരാതി

Share it:
lizzo-harassment-lawsuit-dancers


ലോസ് ആഞ്ചലസ്: ഗ്രാമി പുരസ്കാര ജേതാവായ പ്രമുഖ റാപ് ഗായിക ലിസോക്കെതിരെ ഗുരുതര ലൈഗിംക ആരോപണം. മുൻ സഹായികളായ അരിയാനാ ഡേവിസ്, ക്രിസ്റ്റൽ വില്ല്യംസ്, നോയേൽ റോഡ്രി​ഗസ് എന്നിവരാണ് ലിസോയ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

ലോസ് ആഞ്ചലസ് കൗണ്ടി സുപ്പീരിയർ കോടതിയിൽ ഇവർ ചൊവ്വാഴ്ച്ച കേസ് ഫയൽ ചെയ്‌തു. ഗായികയും അവരുടെ പ്രൊഡക്ഷൻ കമ്പനിയും ശത്രുതാപരമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിച്ചുവെന്നാണ് ആരോപണം. ആംസ്റ്റർഡാമിലെ സം​ഗീത പരിപാടിക്കുശേഷം ലിസോയും പരാതിക്കാർ ഉൾപ്പെടുന്ന സംഘാം​ഗങ്ങളും ന​ഗരത്തിലെ ഒരു ക്ലബിലെ സെക്സ് തീം ഷോയിൽ പങ്കെടുത്തിരുന്നു.  

ഈ ക്ലബിലെ ന​ഗ്നരായ നർത്തകർക്കൊപ്പം "ലൈം​ഗികമായി ഇടപഴകാൻ' ​ഗായിക നിർബന്ധിച്ചു. സ്ഥിരമായി ബോഡി പോസിറ്റിവിറ്റിയേക്കുറിച്ച് സംസാരിക്കുന്ന ലിസോ തന്‍റെ സംഘാം​ഗമായ ഡേവിസിന് ശരീരഭാരം കൂടിയതിനോട് മോശമായി പ്രതികരിച്ചെന്നും ഹർജിയിലുണ്ട്. 

കഴിഞ്ഞ മേയിൽ ഒരു മീറ്റിങ്ങിനിടെ ഡേവിസിനെ ലിസോ പുറത്താക്കിയിരുന്നു. നർത്തകരുടെ പ്രകടനത്തേക്കുറിച്ചുള്ള കുറിപ്പുകൾ ലിസോ അവർക്ക് കൈമാറുന്നത് വീഡിയോ ആയി പകർത്തിയതിനെ തുടർന്നായിരുന്നു അത്.

ലിസോയുടെ ടീമിലെ നർത്തകരുടെ നേതൃസ്ഥാനത്തുള്ള ഷിർലീൻ ക്വി​ഗ്ലിക്കെതിരെയും പരാതിയിൽ പരാമർശമുണ്ട്. തന്‍റെ ക്രിസ്ത്യൻ വിശ്വാസങ്ങളെ നർത്തകികളിലേക്ക് തള്ളിവിട്ടു എന്നാണ് ഇവർക്കെതിരെയുള്ള കുറ്റാരോപണം. ലിസോയുടെ റിയാലിറ്റി ഷോയായ "ലിസോസ് വാച്ച് ഔട്ട് ഫോർ ബിഗ് ​ഗേൾസ്" എന്ന പരിപാടിയിൽ വിധികർത്താവായിരുന്നു ക്വിഗ്ലി. ഡേവിസിനെ ക്വി​ഗ്ലി അവിശ്വാസി എന്ന് വിളിച്ചതായും പരാതിയിൽ പറയുന്നു.

അതേസമയം കേസുമായി ബന്ധപ്പെട്ട് ലിസോയോ അവരുടെ പ്രതിനിധികളോ പ്രതികരിച്ചിട്ടില്ല. ഈ വർഷമാദ്യമാണ് "എബൗട്ട് ഡാം ടൈം" എന്ന ​ഗാനത്തിന് ലിസോക്ക് ​ഗ്രാമി പുരസ്കാരം ലഭിച്ചത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB


സ്വകാര്യ ദൃശ്യം പകർത്തി ഭീഷണി 


മലപ്പുറം: പ്രതിശ്രുത വരന്‍റെയും വധുവിന്‍റെയും സ്വകാര്യ ദൃശ്യം പകർത്തി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട ലോഡ്‌ജ് ജീവനക്കാരൻ അറസ്റ്റിൽ. ചേലേമ്പ്ര മക്കാടംപള്ളി അബ്ദുല്‍ മുനീറിനെ(35)യാണ് തിരൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. 

കോഴിക്കോട്ടെ ഒരു ലോഡ്ജിലായിരുന്നു സംഭവം. ഇവിടുത്തെ ഫ്രണ്ട് ഓഫീസ് ജീവനക്കാരനായിരുന്നു അറസ്റ്റിലായ മുനീർ. കൊതുകിനെ അകറ്റാനുള്ള ഉപകരണത്തിൽ ഘടിപ്പിച്ച നിലയിലായിരുന്നു ഒളിക്യാമറ.

തിരൂർ സ്വദേശിയായ യുവാവും യുവതിയും മാസങ്ങൾ മുമ്പാണ് ഇവിടെ ലോഡ്‌ജിൽ മുറിയെടുത്ത് താമസിച്ചത്. ഓൺലൈൻ വഴിയാണ് മുറി ബുക്ക് ചെയ്‌തത്. 

തുടർന്ന് ഇവരുടെ ദൃശ്യങ്ങൾ മുനീർ ഒളിക്യാമറയിൽ പകർത്തുകയായിരുന്നു. പിന്നീട് യുവാവിന്‍റെയും യുവതിയുടേയും സ്വകാര്യദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് പറഞ്ഞ മുനിര്‍, പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. പകര്‍ത്തിയ വീഡിയോദൃശ്യം സ്‌ക്രീന്‍ഷോട്ടെടുത്ത് യുവാവിന്‍റെ നമ്പറില്‍ വാട്‌സാപ്പ് ചെയ്ത് 1,45,000 രൂപ ആവശ്യപ്പെടുകയും ചെയ്തു. 

തുടര്‍ന്ന് യുവാവ് തിരൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസിന്‍റെ നിര്‍ദേശപ്രകാരം യുവാവ് 2000 രൂപ ഫോണിലൂടെ കൈമാറി. ബാക്കി പണം കൈയിലില്ലെന്നും പകരം സ്വര്‍ണാഭരണം തരാമെന്നും പറഞ്ഞു. പൊലീസ് നിര്‍ദേശം അനുസരിച്ച് മുക്കുപണ്ടവുമായി യുവാവ് കോഴിക്കോട്ടെത്തി. സ്വര്‍ണാഭരണം വാങ്ങാനെത്തിയ അബ്ദുല്‍ മുനീറിനെ പൊലീസ് പിടികൂടി. ഇയാളുടെ പക്കല്‍ നിന്നും ലാപ്‌ടോപ്പും കൊതുകിനെ അകറ്റാനുള്ള ഉപകരണത്തില്‍ ഒളിപ്പിച്ച കാമറയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 


Share it:

world

Post A Comment: