ഇടുക്കി: വണ്ടിപ്പെരിയാർ പഞ്ചായത്തിലെ മുഴുവൻ മാംസ, മത്സ്യ വിൽപ്പന സ്ഥാപനങ്ങളും അടച്ചു പൂട്ടാൻ ഉത്തരവ്. ചങ്ങനാശേരി സ്വദേശിനിയുടെ പരാതിയിൽ ഓംബുഡ്സ്മാനാണ് ഉത്തരവിട്ടത്.
പഞ്ചായത്തിലെ എല്ലാ മത്സ്യ, മാംസ വിൽപ്പന സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത് ലൈസൻസില്ലാതെയാണെന്ന് കണ്ടെത്തിയതോടെയാണ് നടപടി. കഴിഞ്ഞ ദിവസം ചങ്ങനാശേരി സ്വദേശിനി വണ്ടിപ്പെരിയാറിലെ ഒരു മത്സ്യ, മാംസ സ്ഥാപനത്തില്‍ നിന്നും മാംസം വാങ്ങുകയും ഇത് കഴിച്ച് അവര്‍ക്ക് ശാരീരിക അസ്വസ്ഥത ഉണ്ടാകുകയും ചെയ്തിരുന്നു.
തുടര്‍ന്ന് ഇക്കാര്യം വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ അറിയിച്ചപ്പോള്‍ ലൈസന്‍സില്ലാത്ത സ്ഥാപനത്തില്‍ നിന്നാണ് മാംസം വാങ്ങിയതെന്നായിരുന്നു മറുപടി ലഭിച്ചത്.
തുടര്‍ന്ന് വിവരാവകാശ നിയമ പ്രകാരം അന്വേഷിച്ചപ്പോള്‍ പഞ്ചായത്തിലെ ഒരു മത്സ്യ, മാംസ സ്ഥാപനങ്ങള്‍ക്കും ലൈസന്‍സ് ഇല്ലെന്ന് കണ്ടെത്തുകയും ഓംബുസ്മാന് പരാതി നല്‍കുകയുമായിരുന്നു. ഇതെ തുടര്‍ന്നായിരുന്നു സ്ഥാപനങ്ങള്‍ അടച്ചു പൂട്ടാന്‍ ഉത്തരവിട്ടത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HN3zUlGc2Va9613524dFBp
ചന്ദ്രയാൻ ലാൻഡിങ് തത്സമയം കാണാൻ അവസരം
തിരുവനന്തപുരം: ചന്ദ്രയാൻ മൂന്ന് ചന്ദ്രനിൽ ഇറങ്ങുന്നത് തൽസമയം കാണാൻ സംവിധാനം ഒരുക്കുന്നു. മന്ത്രി ഡോ. ആർ. ബിന്ദുവാണ് ഇക്കാര്യം അറിയിച്ചത്. ചന്ദ്രയാൻ മൂന്ന് ചന്ദ്രനിൽ ഇറങ്ങുന്നതിന്‍റെ തത്സമയ സംപ്രേഷണം ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു.
ഐഎസ്ആര്‍ഒയുമായി ചേര്‍ന്ന് 23ന് വൈകിട്ട് അഞ്ചു മുതല്‍ രാത്രി പത്ത് വരെയാണ് സംവിധാനം ഒരുക്കുന്നത്. 6.04ന് ലൂണാര്‍ ലാന്‍ഡിംങിന്‍റെ ദൃശ്യങ്ങള്‍ വലിയ സ്‌ക്രീനില്‍ കാണാന്‍ സാധിക്കുമെന്ന് മന്ത്രി അറിയിച്ചു.
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും മ്യൂസിയം ആര്‍ട് സയന്‍സും ചേര്‍ന്ന് ഡിസംബറില്‍ തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കില്‍ നടത്തുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയുടെ കര്‍ട്ടന്‍ റെയ്സര്‍ പരിപാടിയായി മൂണ്‍ സെല്‍ഫി പോയിന്‍റും സജ്ജമാക്കും.
ചന്ദ്രയാന്‍ മൂന്നിന്‍റെ അവസാന ഭ്രമണപഥ താഴ്ത്തലും വിജയകരമായിരുന്നു. ഇന്നലെ പുലര്‍ച്ചെ രണ്ടോടെ ചന്ദ്രയാന്‍-മൂന്ന് ചന്ദ്രനോട് ഏറ്റവും അടുത്ത ഭ്രമണ പഥത്തിലേക്ക് ലാന്‍ഡ് ചെയ്തത്.
ഇനി സോഫ്റ്റ് ലാന്‍ഡിങ്ങിനായുള്ള തയ്യാറെടുപ്പാണ്. 23ന് വൈകീട്ട് 5.45 നാണ് സോഫ്റ്റ് ലാന്‍ഡിങ് പ്രക്രിയ തുടങ്ങുക. ചന്ദ്രോപരിതലത്തിന്‍റെ രണ്ട് ചിത്രങ്ങള്‍ കഴിഞ്ഞദിവസം ഐഎസ്ആര്‍ഒ പുറത്തുവിട്ടിരുന്നു.
Post A Comment: