ഇടുക്കി: വണ്ടിപ്പെരിയാറ്റിലെ സംസ്ഥാന പച്ചക്കറി ഫാമിൽ നിന്നും കാപ്പിക്കുരു മോഷ്‌ടിച്ചു കടത്തിയ സംഭവത്തിൽ സെക്യൂരിറ്റി അടക്കം രണ്ട് പേർ കൂടി അറസ്റ്റിൽ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. അതേസമയം മോഷണം പോയതിലും അധികം കാപ്പിക്കുരു കാണാനില്ലെന്ന ഫാം അധികൃതരുടെ വാദം വിവാദമായി.
ഫാമിലെ സെക്യൂരിറ്റി മരിയദാസ്, സമീപവാസി ശിവ എന്നിവരാണ് കേസിൽ അറസ്റ്റിലായത്. കേസിൽ രമേശ് എന്നയാളെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. ഫാമിലെ സെക്യൂരിറ്റി മരിയദാസും സമീപത്ത് താമസിക്കുന്ന രമേശും ശിവയും ചേർന്ന് കഴിഞ്ഞ ദിവസം രാത്രിയിൽ മദ്യപിച്ചിരുന്നു.
ഇതിനിടെയാണ് മോഷണത്തെ കുറിച്ച് പദ്ധതി തയാറാക്കുന്നത്. മദ്യപാനത്തിനു ശേഷം ശിവ വീട്ടിലേക്ക് മടങ്ങി. ഇതിനു ശേഷം മരിയദാസും രമേശും ചേർന്ന് ഗോഡൗണിന്‍റെ വാതിൽ കുത്തി തുറന്ന് രണ്ട് ചാക്ക് കാപ്പിക്കുരു മോഷ്ടിച്ചു കടത്തുകയായിരുന്നു. രമേശിന്‍റെ വീട്ടിൽ സൂക്ഷിച്ച കാപ്പിക്കുരു പിന്നീട് കാട്ടിലേക്ക് മാറ്റി. ഇവിടെ നിന്നും ശിവയുടെ സഹാത്തോടെ 66-ാം മൈലിലെ മലഞ്ചരക്ക് വ്യാപാര കേന്ദ്രത്തിലെത്തിച്ച് ഇവ വിൽപ്പന നടത്തുകയായിരുന്നു.
വ്യാപാര കേന്ദ്രത്തിൽ പരിശോധന നടത്തിയ പൊലീസ് രണ്ട് ചാക്ക് കാപ്പിക്കുരു കണ്ടെടുത്തിട്ടുണ്ട്. അതേസമയം 60 കിലോ കാപ്പിക്കുരു നഷ്ടമായെന്നാണ് ഫാം അധികൃതരുടെ പരാതി. എന്നാൽ ഇവർ മോഷ്ടിച്ചു കടത്തിയത് 80 കിലോ കാപ്പിക്കുരുവാണ്. വിൽപ്പന നടത്തിയ വ്യാപാര കേന്ദ്രത്തിൽ നിന്നും ലഭിച്ചതും 80 കിലോ കാപ്പിക്കുരുവാണ്. ഇതോടെ ഫാം അധികൃതരുടെ പരാതിയിൽ ദുരൂഹതയുള്ളതായി സംശയിക്കുന്നുണ്ട്.
വണ്ടിപ്പെരിയാർ എസ്.എച്. ഒ ഹേമന്ദ് കുമാറിന്‍റെ നിർദേശപ്രകാരം എസ്.ഐ. രാധാകൃഷ്ണൻ എസ്.സി.പി.ഒ മാരായ ഷെരീഫ് ,രജീഷ്, സി.പി.ഒമാരായ ശ്രീജേഷ്, സതീഷ്, ചന്ദ്രൻ, അജീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
മഞ്ഞിൻ കണങ്ങളെ വകഞ്ഞുമാറ്റി മേഘമലയിലേക്ക്..... കണ്ടിരിക്കേണ്ട സുന്ദരമായ സ്ഥലം... വീഡിയോ കാണാം..
സ്വകാര്യ ദൃശ്യം പകർത്തി ഭീഷണി
മലപ്പുറം: പ്രതിശ്രുത വരന്‍റെയും വധുവിന്‍റെയും സ്വകാര്യ ദൃശ്യം പകർത്തി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട ലോഡ്‌ജ് ജീവനക്കാരൻ അറസ്റ്റിൽ. ചേലേമ്പ്ര മക്കാടംപള്ളി അബ്ദുല്‍ മുനീറിനെ(35)യാണ് തിരൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്.
കോഴിക്കോട്ടെ ഒരു ലോഡ്ജിലായിരുന്നു സംഭവം. ഇവിടുത്തെ ഫ്രണ്ട് ഓഫീസ് ജീവനക്കാരനായിരുന്നു അറസ്റ്റിലായ മുനീർ. കൊതുകിനെ അകറ്റാനുള്ള ഉപകരണത്തിൽ ഘടിപ്പിച്ച നിലയിലായിരുന്നു ഒളിക്യാമറ.
തിരൂർ സ്വദേശിയായ യുവാവും യുവതിയും മാസങ്ങൾ മുമ്പാണ് ഇവിടെ ലോഡ്‌ജിൽ മുറിയെടുത്ത് താമസിച്ചത്. ഓൺലൈൻ വഴിയാണ് മുറി ബുക്ക് ചെയ്‌തത്.
തുടർന്ന് ഇവരുടെ ദൃശ്യങ്ങൾ മുനീർ ഒളിക്യാമറയിൽ പകർത്തുകയായിരുന്നു. പിന്നീട് യുവാവിന്‍റെയും യുവതിയുടേയും സ്വകാര്യദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് പറഞ്ഞ മുനിര്‍, പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. പകര്‍ത്തിയ വീഡിയോദൃശ്യം സ്‌ക്രീന്‍ഷോട്ടെടുത്ത് യുവാവിന്‍റെ നമ്പറില്‍ വാട്‌സാപ്പ് ചെയ്ത് 1,45,000 രൂപ ആവശ്യപ്പെടുകയും ചെയ്തു.
തുടര്‍ന്ന് യുവാവ് തിരൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസിന്‍റെ നിര്‍ദേശപ്രകാരം യുവാവ് 2000 രൂപ ഫോണിലൂടെ കൈമാറി. ബാക്കി പണം കൈയിലില്ലെന്നും പകരം സ്വര്‍ണാഭരണം തരാമെന്നും പറഞ്ഞു.
പൊലീസ് നിര്‍ദേശം അനുസരിച്ച് മുക്കുപണ്ടവുമായി യുവാവ് കോഴിക്കോട്ടെത്തി. സ്വര്‍ണാഭരണം വാങ്ങാനെത്തിയ അബ്ദുല്‍ മുനീറിനെ പൊലീസ് പിടികൂടി. ഇയാളുടെ പക്കല്‍ നിന്നും ലാപ്‌ടോപ്പും കൊതുകിനെ അകറ്റാനുള്ള ഉപകരണത്തില്‍ ഒളിപ്പിച്ച കാമറയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
Post A Comment: