പാലക്കാട്: യുവ നടിയും നർത്തകിയുമായ മാളവികയുടെ വീട്ടിൽ മോഷണം. വീട്ടിൽ ആളില്ലാത്ത സമയത്താണ് റെയിൻ കോട്ട് ധരിച്ച മോഷ്ടാവ് വീട് കുത്തി പൊളിച്ച് അകത്ത് കയറിയത്. പാലക്കാട് ഞാങ്ങാട്ടിരിയിലെ നടിയുടെ വീട്ടിലാണ് മോഷണം നടന്നത്.
ഈ സമയത്ത് മാളവികയും കുടുംബവും വീട്ടിലില്ലായിരുന്നു. രാവിലെ ജോലിക്കാരി എത്തി വീട് തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. കിടപ്പുമുറിയിലെയും അടുക്കളയിലെയും സാധനങ്ങള്‍ വലിച്ചുവാരി ഇട്ട നിലയിലാണ്. പലതും പൊട്ടിച്ചിട്ടുമുണ്ട്.
മാളവികയുടെ ഒന്നര ലക്ഷം രൂപ വിലവരുന്ന വാച്ചാണ് മോഷ്ടാവ് പ്രധാനമായും കവര്‍ന്നത്. സ്വർണവും പണവും വീട്ടില്‍ വച്ചിരുന്നില്ല. ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. മാളവികയുടെ വീടിന് ചുറ്റും സഞ്ചരിച്ച നായ സമീപത്തെ മറ്റൊരു വീട്ടിലുമെത്തി. പിന്നീട് സമീപത്തെ പുഴയോരത്തുള്ള ആളൊഴിഞ്ഞ പറമ്പിലെത്തി നിന്നു.
മോഷ്ടാവ് വീട് കുത്തിത്തുറക്കാന്‍ ഉപയോഗിച്ച ഇരുമ്പ് ദണ്ഡും, ഉളിയും വീടിന്‍റെ പരിസരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇതില്‍ ഇരുമ്പ് ദണ്ഡ് സമീപത്തെ ഹോളോ ബ്രിക്‌സ് കടയില്‍ നിന്നും മോഷ്ടിച്ചതാണെന്ന് വ്യക്തമായി. റെയില്‍ കോട്ട് ധരിച്ച് മുഖം തോര്‍ത്ത് ഉപയോഗിച്ച് മറച്ച മോഷ്ടാവിന്‍റെ ദൃശ്യങ്ങള്‍ തൊട്ടടുത്ത വീട്ടിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുമുണ്ട്. ഇത് കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
 
 
 
 
 
 
 

 
Post A Comment: