ഇടുക്കി: പള്ളിയിൽ കുർബാന കൂടുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞു വീണ 17 കാരി ചികിത്സയിലിരിക്കെ മരിച്ചു. കട്ടപ്പന ഇരട്ടയാർ നത്തുകല്ല് സ്വദേശിനി ആൻമരിയയാണ് മരിച്ചത്. ജൂൺ ഒന്നിനാണ് ആൻ മരിയ പള്ളിയിൽ കുഴഞ്ഞുവീണത്.
അതീവ ഗുരുതരാവസ്ഥയിവലായ ആൻമരിയയെ കൊച്ചിയിലെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസിന് വഴിയൊരുക്കിയത് വലിയ വാർത്തയായിരുന്നു. ആംബുലൻ കടന്ന് പോകാനായി നാട് കൈകോർത്തതോടെ 139 കിലോമീറ്റർ രണ്ടു മണിക്കൂർ 39 മിനിറ്റുകൊണ്ട് പിന്നിട്ടാണ് ആൻ മരിയയെ ആശുപത്രിയിലെത്തിച്ചത്.
ഇരട്ടയാർ സെന്‍റ് തോമസ് പള്ളയിലെ കുർബാനക്കിടെയാണ് ആൻമരിയക്ക് ഹൃദയാഘാതമുണ്ടായത്. തുടർന്ന് കട്ടപ്പന സ്വകാര്യ ആശുപത്രിയിലെത്തിച്ചു. സ്ഥിതി അതീവ ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റുന്നതിനാണ് നാട് ഒന്നിച്ചത്.
വിദഗ്ധ ഡോക്ടർമാരുടെ ചികിത്സയിൽ ആദ്യ ദിവസങ്ങളിൽ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടായെങ്കിലും പിന്നീട് സ്ഥിതി വഷളായി. ജൂലൈ 26ന് കോട്ടയം കാരിത്താസ് ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റി. ആരോഗ്യം വീണ്ടെടുത്ത് ആൻമരിയ ജീവിതത്തിലേക്ക് മടങ്ങി വരുമെന്നായിരുന്നു പ്രതീക്ഷ.
എന്നാൽ എല്ലാവരെയും ദുഃഖത്തിലാഴ്ത്തി ഇന്നലെ രാത്രി 11.49 ന് സ്ഥിതി വഷളാകുകയും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം നാളെ ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് ഇരട്ടയാർ സെന്‍റ് തോമസ് ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കും.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
Post A Comment: