www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1513) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ബിക്കിനി ധരിച്ച് യാത്രക്കെത്തി; മോഡലിനെ വിമാനത്തിൽ കയറ്റാതെ അധികൃതർ

Share it:



ബ്രസീലിയ: ബിക്കിനി വേഷത്തിലെത്തിയ മോഡലിനെ വിമാനത്തിൽ കയറ്റാതെ ജീവനക്കാർ. കിൻ-ചാൻ എന്ന മോഡലാണ് തനിക്കുണ്ടായ ദുരനുഭവം ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയത്.

താൻ ധരിച്ച വസ്ത്രം യാത്രക്ക് അനുയോജ്യമല്ലെന്നായിരുന്നു എയർലൈൻ അധികൃതരുടെ കണ്ടെത്തലെന്നും മോഡൽ പറയുന്നു. ബ്രസീലിലെ നേവ്ഗാന്‍റസ് -മിനിസ്‌ട്രോ വിക്ടര്‍ കോണ്ടര്‍ അന്താരാഷ്ട്ര എയര്‍പോര്‍ട്ടിലാണ് സംഭവം നടന്നത്.  

നെറ്റ്ഫ്‌ളിക്‌സ് ആനിമേഷന്‍ പരമ്പരയായ സൈബർ പിങ്ക്: എഡ്ജ് റണ്ണേഴ്സിലെ (Cyber pink: edge runners) റെബേക്കയുടെ വേഷത്തിലായിരുന്നു കിന്‍ എത്തിയത്. ടൂ പീസ് ബിക്കിനിയും സാന്‍ഡല്‍സും ഒരു വിഗുമായിരുന്നു കിന്‍ ധരിച്ചിരുന്നത്. വളരെ അസ്വസ്ഥപ്പെടുത്തുന്ന സാഹചര്യമായിരുന്നു അതെന്ന് കിന്‍ കുറിച്ചു.


ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിന്‍റെ ഭാഗമായാണ് റെബേക്കയുടെ വേഷം ധരിച്ച് നേവഗാന്‍റസ് എയര്‍പോര്‍ട്ടിലെത്തിയത്. പരിപാടിയ്ക്ക് എത്താന്‍ വൈകുമെന്ന് മനസിലാക്കിയതോടെയാണ് ആ വേഷം ധരിച്ച് പോകാമെന്ന് കരുതിയത്. 

എന്നാല്‍ ഞാന്‍ ധരിച്ച വേഷം അനിയോജ്യമല്ലെന്നും വീട്ടില്‍ പോയി വേഷം മാറി വരൂ എന്നും എയര്‍ലൈന്‍ അധികൃതര്‍ എന്നോട് പറഞ്ഞു. ഒരു പരിപാടിയ്ക്ക് പോകുകയാണെന്നും അതിനായുള്ള വേഷമാണിതെന്നും അവരോട് ഞാന്‍ പറഞ്ഞതായും അവർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 

മോഡൽ അതിരു കടന്നെന്ന അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ബിക്കിനി ധരിക്കുന്നതില്‍ യാതൊരു തെറ്റുമില്ല. എന്നാല്‍ യാത്രക്കിടെ അത് ധരിക്കുന്നത് ഉചിതമല്ലെന്നായിരുന്നു ഒരാളുടെ കമന്‍റ്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L


Share it:

Entertainment

Post A Comment: