www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1995) Idukki (1921) Mostreaded (1617) Crime (1485) National (1247) Entertainment (854) world (449) Viral (445) Video (361) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (98) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (33) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

തിരുവല്ലയിൽ മകൻ അച്ഛനമ്മമാരെ വെട്ടിക്കൊന്നു

Share it:



തിരുവല്ല: അച്ഛനെയും അമ്മയെയും മകൻ വെട്ടിക്കൊലപ്പെടുത്തി. തിരുവല്ലയിൽ ഇന്ന് രാവിലെ 8.45നാണ് സംഭവം നടന്നത്. തിരുവല്ല പരുമല സ്വദേശികളായ കൃഷ്‌ണൻകുട്ടിയും (72), ശാരദയു (70)മാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകൻ പുളിക്കീഴ് നാക്കട സ്വദേശി അനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 


എന്താണ് അക്രമിക്കാനുള്ള കാരണമെന്ന് വ്യക്തമായിട്ടില്ല. കൊലപാതക ശേഷം ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതിയെ പൊലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് സംഭവം ആദ്യം കാണുന്നത്. ചോരയിൽ കുളിച്ചു കിടന്ന ഇരുവരെയും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ആയുധവുമായി നിന്ന അനിൽ സമ്മതിച്ചില്ല. ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി രണ്ട് പേർ പിടിയിൽ

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി രണ്ട് ബീഹാർ സ്വദേശികൾ പിടിയിൽ. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന എറണാകുളം പുറയാറിലെ സ്വകാര്യ വ്യക്തിയുടെ ടെൻഡിലാണ് വിദ്യാർഥികളുമായി രണ്ട് പേർ എത്തിയത്. 

നാട്ടുകാർ വിവരം അറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. സ്കൂൾ യൂണിഫോം ധരിച്ച 13 കാരിയെയും 17കാരിയെയുമാണ് യുവാക്കൾ ഇവിടെ എത്തിച്ചത്. പശ്ചിമ ബംഗാൾ സ്വദേശികളാണ് പെൺകുട്ടികൾ. ഇന്നലെ രാത്രി 7.30ഓടെയാണ് യുവാക്കളോടൊപ്പം കുട്ടികളെ ഗാന്ധി പുരത്ത് കണ്ടെത്തിയത്. 

പുറയാർ ഭാഗത്ത് ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് സംഭവം നാട്ടുകാരെ അറിയിച്ചത്. തുടർന്ന് നെടുമ്പാശേരി പൊലീസ് എത്തി യുവാക്കളെ കസ്റ്റഡിയിലെടുത്തു. പെൺകുട്ടികളെ ജുവൈനൽ ഹോമിലേക്ക് മാറ്റി.


Share it:

Crime

Mostreaded

Post A Comment:

Portable Mini Air Cooler Fan with LED Light