കൊച്ചി: സ്കൂട്ടറിൽ ടിപ്പർ ലോറി ഇടിച്ച് വനിതാ ഡോക്‌ടർ മരിച്ചു. പെരുമ്പാവൂരിലാണ് അപകടമുണ്ടായത്. കാഞ്ഞൂർ സ്വദേശി ഡോ. ക്രിസ്റ്റി ജോസ് ( 44) ആണ് മരിച്ചത്.
രാവിലെ ഒൻപതോടെയായിരുന്നു അപകടമുണ്ടായത്. സ്കൂട്ടറിൽ കൂടെ ഉണ്ടായിരുന്ന പിതാവിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HN3zUlGc2Va9613524dFBp
ലോറിയിൽ കൊണ്ടുപോയ ജെസിബി കാറിൽ തട്ടി
കോഴിക്കോട്: ലോറിയിൽ കൊണ്ടുപോകുയായിരുന്ന ജെസിബി കാറിൽ തട്ടി അപകടം. വടകര മൂരാട് പാലത്തിലാണ് സംഭവം നടന്നത്. പാലത്തിൽ വെച്ച് ജെസിബി കാറിന് മുകളിൽ തട്ടുകയായിരുന്നു.
ഇന്ന് രാവിലെ ആറിനായിരുന്നു അപകടം. സംഭവത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം പൂർണമായും തടസപ്പെട്ടു. ജെസിബി ക്രെയിൻ ഉപയോഗിച്ച് നീക്കാൻ ശ്രമം നടക്കുകയാണ്. വാഹനങ്ങൾ നാദാപുരം, കുറ്റ്യാടി, ഉള്ളിയേരി വഴിയാണ് കോഴിക്കോടേക്ക് വഴി തിരിച്ചു വിടുന്നത്.
Post A Comment: