ഇടുക്കി: മുറ്റത്തോട് ചേർന്ന് ചുറ്റുമതിലില്ലാത്ത കിണറ്റിൽ വീണ് വീട്ടമ്മ മരിച്ചു. ഇടുക്കി ഉപ്പുതറ വളകോട് മാമരത്തും മൊട്ട രാജ ഭവനിൽ ഭാഗ്യം രാമയ്യൻ (70) ആണ് മരിച്ചത്.
ഇളയ മകൻ പ്രഭുവിനൊപ്പമാണ് ഭാഗ്യം താമസിച്ചിരുന്നത്. ഇന്ന് പ്രഭു ഉപ്പുതറയിൽ പോയി മടങ്ങി വന്നപ്പോൾ ഭാഗ്യത്തിനെ കണ്ടില്ല. പ്രഭുവിന്‍റെ ഭാര്യ ഈ സമയത്ത് ജോലിക്ക് പോയിരിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറ്റിൽ വീണ് കിടക്കുന്നതായി കണ്ടത്. ആഴമുള്ള കിണറ്റിൽ നിറയെ വെള്ളമുണ്ടായിരുന്നു. അതിനാൽ ഉടൻ തന്നെ നാട്ടുകാരെ വിളിച്ചുകൂട്ടി.
വിവരം അറിഞ്ഞ് ഉപ്പുതറ പൊലീസും സ്ഥലത്തെത്തി. കട്ടപ്പനയിൽ നിന്നും ഫയർഫോഴ്സ് എത്തി പുറത്തെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഉപ്പുതറ സി.ഐ ഇ. ബാബുവിന്‍റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി. പോസ്റ്റ് മോർട്ട്തിന് ശേഷം നാളെ സംസ്കാരം നടത്തും. മറ്റു മക്കൾ: അന്തോണി, രാജ, പരേതയായ വളർമതി, പരേതനായ രാജു. മരുമക്കൾ മേരി, കൃഷ്ണവേണി, കവിത, മണി, കല.
മഴ പെയ്തു തോർന്ന പുള്ളിക്കാനം.... വീഡിയോ..
.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
കുർബാനക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന 17 കാരി മരിച്ചു
ഇടുക്കി: പള്ളിയിൽ കുർബാന കൂടുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞു വീണ 17 കാരി ചികിത്സയിലിരിക്കെ മരിച്ചു. കട്ടപ്പന ഇരട്ടയാർ നത്തുകല്ല് സ്വദേശിനി ആൻമരിയയാണ് മരിച്ചത്. ജൂൺ ഒന്നിനാണ് ആൻ മരിയ പള്ളിയിൽ കുഴഞ്ഞുവീണത്.
അതീവ ഗുരുതരാവസ്ഥയിവലായ ആൻമരിയയെ കൊച്ചിയിലെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസിന് വഴിയൊരുക്കിയത് വലിയ വാർത്തയായിരുന്നു. ആംബുലൻ കടന്ന് പോകാനായി നാട് കൈകോർത്തതോടെ 139 കിലോമീറ്റർ രണ്ടു മണിക്കൂർ 39 മിനിറ്റുകൊണ്ട് പിന്നിട്ടാണ് ആൻ മരിയയെ ആശുപത്രിയിലെത്തിച്ചത്.
ഇരട്ടയാർ സെന്‍റ് തോമസ് പള്ളയിലെ കുർബാനക്കിടെയാണ് ആൻമരിയക്ക് ഹൃദയാഘാതമുണ്ടായത്. തുടർന്ന് കട്ടപ്പന സ്വകാര്യ ആശുപത്രിയിലെത്തിച്ചു. സ്ഥിതി അതീവ ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റുന്നതിനാണ് നാട് ഒന്നിച്ചത്.
വിദഗ്ധ ഡോക്ടർമാരുടെ ചികിത്സയിൽ ആദ്യ ദിവസങ്ങളിൽ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടായെങ്കിലും പിന്നീട് സ്ഥിതി വഷളായി. ജൂലൈ 26ന് കോട്ടയം കാരിത്താസ് ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റി. ആരോഗ്യം വീണ്ടെടുത്ത് ആൻമരിയ ജീവിതത്തിലേക്ക് മടങ്ങി വരുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ എല്ലാവരെയും ദുഃഖത്തിലാഴ്ത്തി ഇന്നലെ രാത്രി 11.49 ന് സ്ഥിതി വഷളാകുകയും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം നാളെ ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് ഇരട്ടയാർ സെന്‍റ് തോമസ് ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കും.
Post A Comment: