ചെന്നൈ: സ്വിച്ച് ബോർഡിൽ കുത്തി വച്ചിരുന്ന കൊതുകു നാശിനി കുടിച്ച് രണ്ട് വയസുകാരി മരിച്ചു. ചെന്നൈ സ്വദേശിനി ലക്ഷ്‌മിയാണ് മരിച്ചത്. സ്വിച്ച് ബോർഡിൽ കുത്തി വച്ചിരുന്ന കൊതുകു നാശിനി കുട്ടി അബദ്ധത്തിൽ എടുത്തു കുടിക്കുകയായിരുന്നു.
ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ചെന്നൈ സ്വദേശികളായ ബാലാജി -നന്ദിനി ദമ്പതികളുടെ രണ്ടുമക്കളിൽ ഇളയ മകളായിരുന്നു ലക്ഷ്മി. കുട്ടിയുടെ അമ്മ സംഭവം കണ്ട് ഓടിയെത്തിയെങ്കിലും കൊതുകുനാശിനി ഉള്ളിൽ പോയിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
 
 
 
 
 
 
 

 
Post A Comment: