www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1513) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കിയിൽ ഗൃഹനാഥൻ കിടപ്പ് മുറിയിൽ വെടിയേറ്റ് മരിച്ചു; ദുരൂഹത

Share it:



ഇടുക്കി: വീടിനുള്ളിൽ ഗൃഹനാഥൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ ദൂരൂഹത. നെടുങ്കണ്ടം മാവടി ഇന്ദിരാനഗറില്‍ പ്ലാക്കല്‍ വീട്ടില്‍ സണ്ണി(57)യാണ് മരിച്ചത്. സണ്ണിയുടെ തലയ്ക്ക് വെടിയേറ്റിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയതായി നെടുങ്കണ്ടം പൊലീസ് പറഞ്ഞു. മുഖത്തും കഴുത്തിനും കൈകള്‍ക്കും മുറിവേറ്റിട്ടുണ്ട്. 

ചൊവ്വാഴ്ച രാത്രി 11.30 ഓടെ വെടിയൊച്ചയ്ക്ക് സമാനമായ ശബ്ദം കേട്ടിരുന്നു. മറ്റൊരു മുറിയില്‍ കിടക്കുകയായിരുന്ന സണ്ണിയുടെ ഭാര്യ സിനി ശബ്ദം കേട്ട് ഓടി വന്ന് 

നോക്കിയപ്പോള്‍ കിടക്കയില്‍ രക്തം വാര്‍ന്ന നിലയില്‍ സണ്ണിയെ കണ്ടെത്തുകയായിരുന്നു. ഇവരുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാര്‍ നെടുങ്കണ്ടം പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് രാത്രി വീടിന് കാവല്‍ ഏര്‍പ്പെടുത്തി.  

തുടർന്ന് ബുധനാഴ്ച്ച  രാവിലെയാണ് വിശദമായ പരിശോധനകള്‍ നടത്തിയത്. ഫോറന്‍സിക്, വിരലടയാള വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി സാമ്പിളുകള്‍ ശേഖരിച്ചു. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളെജിലേക്ക് മാറ്റി. 

സംഭവത്തില്‍ നെടുങ്കണ്ടം പൊലീസ് അന്വേഷണം ആരംഭിച്ചു. വെടിവച്ച തോക്ക് കണ്ടെത്താനാകാത്തതാണ് ദൂരൂഹത വർധിപ്പിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഏതാനും പേര്‍ പൊലീസിന്‍റെ നിരീക്ഷണത്തിലാണ്.  സാനിയ, റോസ് മരിയ എന്നിവരാണ് മക്കള്‍.


വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L


അഞ്ച് കോടിയിലധികം രൂപയുടെ ഓണ സമ്മാനങ്ങളൊരുക്കി മാരുതി


കൊച്ചി: കേരളം കാത്തിരുന്ന ഓണം ഓഫറുകളുടെ പ്രഖ്യാപനം നടത്തി മാരുതി സുസുക്കി.  ഓണം പ്രമാണിച്ച് ഉപഭോക്താക്കൾക്കായി അഞ്ചുകോടി രൂപയുടെ സമ്മാനങ്ങളാണ് മാരുതി സുസുക്കി ഒരുക്കിയിരിക്കുന്നത്.  

മാരുതി ഒരുക്കുന്ന ‘സമ്മാനമഴ’യിലൂടെ ഓരോ ഉപഭോക്താവിനും ഒരു സമ്മാനം ഉറപ്പായും ലഭിക്കുന്നു. കൂടാതെ ഓഗസ്റ്റ് 17ന് വരെയുള്ള ഓരോ ബുക്കിങ്ങിനൊപ്പവും 5000 രൂപ വിലമതിക്കുന്ന ഒരു സ്വർണനാണയം നേടാനുള്ള അവസരവും ഇക്കുറിയുണ്ട്. 

മാരുതി വാങ്ങുമ്പോൾ ലഭിക്കുന്ന പാർട്ടി ​പോപ്പേഴ്സ് പൊട്ടിക്കുമ്പോൾ 55 ഇഞ്ച് 4കെ. എൽ.ഇ.ഡി ടി.വി, ഇലക്ട്രിക് ഓവൻ, പ്രീമിയം ട്രോളി ബാഗ് എന്നിവയിൽ ഏതെങ്കിലും ഒരു സമ്മാനം ഉപഭോക്താവിന് ഉറപ്പായും ലഭിക്കുന്നു. 

കൂടാതെ ഏറെ ആവശ്യക്കാരുള്ള  മാരുതി മോഡലുകൾക്കെല്ലാം വലിയ ഓഫറുകൾ ഒരുക്കിയിട്ടുണ്ട്.  ആൾട്ടോ K10ന് 71100, എസ്പ്രസോക്ക് 66100, സ്വിഫ്റ്റിന് 480000, സെലേറിയോക്ക് 72000 എന്നിങ്ങനെ വലിയ കിഴിവുകളാണ് നിങ്ങൾക്ക് ലഭിക്കുന്നത്. ആകർഷകമായ ഫിനാൻസ് സ്കീമുകൾ, കുറഞ്ഞ പലിശ നിരക്ക്, കുറഞ്ഞ ആദ്യ തവണ എന്നീ സൗകര്യങ്ങളും ഉപഭോക്താക്കൾക്ക് ലഭ്യമാണ്.


Share it:

Idukki

Mostreaded

Post A Comment: