ബംഗളൂരു: മൊബൈൽ ചാർജറിൽ നിന്നും ഷോക്കേറ്റ് എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ കാർവാറിലാണ് സംഭവം നടന്നത്. പ്ലഗിൽ കുത്തിയിട്ടിരുന്ന മൊബൈൽ ചാർജറിൽ കുട്ടി കടിക്കുകയായിരുന്നുവെന്നാണ് വിവരം.
സന്തോഷ്, സഞ്ജന ദമ്പതികളുടെ മൂന്നാമത്തെ മകൾ സാന്നിധ്യയാണ് മരിച്ചത്. മൊബൈൽ ഫോൺ ചാർജറിൽ നിന്ന് വേർപെടുത്തിയ ശേഷം പ്ലഗ് സ്വിച്ച് ഓഫ് ചെയ്യാൻ മറന്നതാണ് അപകടത്തിനു കാരണമായത്. കുഞ്ഞ് ചാർജർ കയ്യിലെടുത്ത് പിൻ വായിൽ ഇടുകയായിരുന്നു.
ഷോക്കേറ്റ കുഞ്ഞിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സാന്നിധ്യയുടെ സഹോദരിയുടെ ജന്മദിനാഘോഷ പരിപാടിയുടെ ഒരുക്കങ്ങൾക്കിടെയായിരുന്നു അപകടം. കുട്ടിയുടെ മരണവാർത്ത അറിഞ്ഞ അച്ഛൻ ജോലി സ്ഥലത്ത് കുഴഞ്ഞുവീണു. സന്തോഷ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി രണ്ട് പേർ പിടിയിൽ
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി രണ്ട് ബീഹാർ സ്വദേശികൾ പിടിയിൽ. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന എറണാകുളം പുറയാറിലെ സ്വകാര്യ വ്യക്തിയുടെ ടെൻഡിലാണ് വിദ്യാർഥികളുമായി രണ്ട് പേർ എത്തിയത്.
നാട്ടുകാർ വിവരം അറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. സ്കൂൾ യൂണിഫോം ധരിച്ച 13 കാരിയെയും 17കാരിയെയുമാണ് യുവാക്കൾ ഇവിടെ എത്തിച്ചത്. പശ്ചിമ ബംഗാൾ സ്വദേശികളാണ് പെൺകുട്ടികൾ. ഇന്നലെ രാത്രി 7.30ഓടെയാണ് യുവാക്കളോടൊപ്പം കുട്ടികളെ ഗാന്ധി പുരത്ത് കണ്ടെത്തിയത്.
പുറയാർ ഭാഗത്ത് ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് സംഭവം നാട്ടുകാരെ അറിയിച്ചത്. തുടർന്ന് നെടുമ്പാശേരി പൊലീസ് എത്തി യുവാക്കളെ കസ്റ്റഡിയിലെടുത്തു. പെൺകുട്ടികളെ ജുവൈനൽ ഹോമിലേക്ക് മാറ്റി.
Post A Comment: