www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1513) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഉന്നം പിടിച്ചത് ബീഡി വലിക്കുന്ന വെളിച്ചം കണ്ട്; മാവടി കൊലപാതകത്തിന് പിന്നിൽ കൂട്ടുകാരുടെ പക

Share it:


ഇടുക്കി: നെടുങ്കണ്ടം മാവടിയിൽ ഗൃഹനാഥനെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട സണ്ണിയുമായി പ്രതികൾക്ക് സാമ്പത്തിക ഇടപാടുകളും വ്യക്തി വിരോധവും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. 

മാവടി പ്ലാക്കൽ സണ്ണിയാണ് കഴിഞ്ഞ ദിവസം വെടിയേറ്റ് മരിച്ചത്. സംഭവത്തിൽ മാവടി സ്വദേശികളായ സജി, ബിനു, മുനിയറ സ്വദേശി വിനീഷ് എന്നിവരാണ് അറസ്റ്റിലായത്. ഒരുമിച്ചിരുന്നു മദ്യപിക്കുന്നതിനിടെയാണ് പ്രതികൾ സണ്ണിയെ കൊലപ്പെടുത്താൻ പദ്ധതി തയാറാക്കിയത്.  

പ്രതികളുമായി സണ്ണിക്ക് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. രാത്രികാലങ്ങളിൽ നായാട്ടിന് ഇവരോടാപ്പം സണ്ണിയും പോകാറുണ്ടായിരുന്നു. ഇത്തരത്തിൽ ഇടപാടുകൾ നടക്കുന്നതിനിടെ കഴിഞ്ഞ വേനലവധികാലത്ത്  പ്രതികളിൽ ഒരാളായ ബിനുവിനെ വ്യാജ ചാരായവുമായി എക്സൈസ് പിടികൂടിയിരുന്നു. ഈ 

കേസിൽ നിന്നും ബിനു കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്. ബിനുവിനെ ഒറ്റു കൊടുത്തത് സണ്ണിയാണന്ന സംശയം പ്രതികളിൽ ഉണ്ടായിരുന്നു.  ഈ പകയാണ് കൃത്യം നടത്താൻ സംഘം തീരുമാനിച്ചതിന് പിന്നിൽ. 


ഒപ്പം പ്രതികളിൽ ഒരാളായ സജിയുമായി കൊല്ലപ്പെട്ട സണ്ണിക്ക് സാമ്പത്തിക ഇടപാടുകൾ ഉള്ളതായും രഹസ്യ വിവരമുണ്ട്. തടി വ്യാപാരമുള്ള സജിക്ക് പലയിടങ്ങളിൽ നിന്നും സണ്ണി പണം വാങ്ങി നൽകിയതായും ഇത് തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കം നിലനിന്നിരുന്നു. 

15ന് രാത്രി 10 ഓടെ ബിനുവിന്‍റെ വീടിന്‍റെ  തിണ്ണയിലിരുന്ന് മദ്യപിക്കുന്നതിനിടെയാണ് സണ്ണിയെ കൊലപ്പെടുത്താൻ പ്രതികൾ ആലോചിച്ചത്. പ്രതികൾ ബിനുവിന്‍റെ പറമ്പിന് താഴെ പൊന്തക്കാട്ടിൽ  സൂക്ഷിച്ചിരുന്ന തോക്കും, തിരകളും വെടിമരുന്നും എടുത്തു കൊണ്ട് വന്ന് ബിനുവിന്‍റെ വീടിന്‍റെ തിണ്ണയിൽ ഇരുന്ന് നിറച്ച് രാത്രി 11 ഓടെ സണ്ണിയുടെ വീടിന് അടുക്കള ഭാഗത്ത് ചെന്ന് വെടിയുതിർക്കുകയായിരുന്നു. 

സണ്ണി കിടന്നിരുന്ന മുറിക്ക് പുറത്ത് തമ്പടിച്ച സംഘം സണ്ണി ബീഡി വലിക്കുന്നതിന്‍റെ വെളിച്ചം കണ്ടാണ് വെടി ഉതിർത്തത്. വെടി ശബ്ദം കേട്ട് സണ്ണിയുടെ നായ പ്രതികളുടെ നേരെ കുരച്ചുകൊണ്ട് ചാടി. ഇതോടെ പ്രതികൾ ഹെഡ് ലൈറ്റ് ഓഫ് ചെയ്ത് ഓടി രക്ഷപെടുകയായിരുന്നു. 

പിന്നീട് സജിയും ബിനുവും മരണവീട്ടിൽ വന്ന് പൊലീസിനെയും നാട്ടുകാരെയും നിരീക്ഷിച്ചു. മുഴുവൻ സമയവും മരണവീട്ടിലും പരിസരങ്ങളിലും ഉണ്ടായിരുന്ന മുനിയറ സ്വദേശി വിനു സംഭവത്തിനുശേഷം പിറ്റേന്ന് വെളുപ്പിന് അയാളുടെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. 

വെള്ളിയാഴ്ച്ച നടന്ന തെളിവെടുപ്പിൽ വിനുവിന്‍റെ വീടിന് സമീപമുള്ള പടുതാക്കുളത്തിൽ  നിന്നും  തോക്കും വെടി മരുന്നും തിരകളും പടുതാകുളം വറ്റിച്ച് കണ്ടെത്തിയിട്ടുണ്ട്. ബിനുവിന്‍റെ വീടിന് പുറകിലുള്ള പൊന്തക്കാട്ടിൽ ഒളിപ്പിച്ചു വച്ചിരുന്ന വിനീഷിന്‍റെ  തോക്കും കണ്ടെത്തി. 

കട്ടപ്പന ഡിവൈഎസ്പി  വി.എ. നിഷാദ്മോൻ, നെടുങ്കണ്ടം ഐപി ജർലിൻ സ്കറിയ, എസ്ഐമാരായ ജയകൃഷ്ണൻ നായർ, അഗസ്റ്റിൻ, ദിനേശൻ, ബിനോയ് എബ്രഹാം, നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ സിപിഒമാരായ അരുൺ കൃഷ്ണ സാഗർ, രഞ്ജിത്ത്, ദീപു, ജോബിൻ, ബിനു, രഞ്ജിത്ത്, കട്ടപ്പന ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണസംഘങ്ങളായ എസ്.ഐ സജിമോൻ ജോസഫ്, സിപിഒ അനീഷ് വി.കെ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HN3zUlGc2Va9613524dFBp

അഞ്ചുരുളിയിലെ കാണാ കാഴ്ച്ചകൾ

ഗൃഹനാഥൻ വെടിയേറ്റ് മരിച്ച സംഭവം; മൂന്ന് പേർ അറസ്റ്റിൽ

ഇടുക്കി: നെടുങ്കണ്ടം മാവടിയിൽ വീടിനുള്ളിൽ ഉറങ്ങിക്കിടന്ന ഗൃഹനാഥൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. നെടുങ്കണ്ടം മാവടി പ്ലാക്കൽ സണ്ണിയാണ് (57) മരിച്ചത്. സംഭവത്തിൽ നായാട്ട് സംഘത്തിൽപെട്ട മാവടി തകിടിയൽ സജി (50), മുകുളേൽപ്പറമ്പിൽ ബിനു (40), മുനിയറ സ്വദേശി വിനീഷ് (38) എന്നിവരാണ് അറസ്റ്റിലായത്. 

വന്യമൃഗ വേട്ടക്കിടെ വീടിന് നേരെ പാഞ്ഞെത്തിയ അഞ്ചോളം വെടിയുണ്ടകളിൽ രണ്ടെണ്ണം ചുവർ തുളച്ച് അകത്ത് കടന്നെന്നും ഇതിലൊന്ന് തലയിൽ തറച്ചുകയറിയാണ് സണ്ണി കൊല്ലപ്പെട്ടതെന്നും പൊലീസ് കണ്ടെത്തി. ചൊവ്വാഴ്ച്ച രാത്രി 11.30യോടെയായിരുന്നു സംഭവം. സണ്ണി വീട്ടിൽ കിടന്നുറങ്ങുകയായിരുന്നു. വെടിയൊച്ച കേട്ട സണ്ണിയുടെ ഭാര്യ മുറിയിലെത്തി നോക്കിയപ്പോഴാണ് സണ്ണിയെ വെടിയേറ്റ നിലയിൽ കണ്ടത്. 

വീടിന്‍റെ കതകിൽ വെടിയുണ്ടകൾ തറച്ച പാടുകൾ കണ്ടതാണ് പൊലീസിന്‍റെ സംശയം വർധിപ്പിച്ചത്. വന്യമൃഗ വേട്ട സംഘങ്ങളാണ് പിന്നിലെന്നായിരുന്നു പൊലീസിന്‍റെ സംശയം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്.

ഇന്നലെയാണ് സജി, ബിനു, വിനീഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് സംഭവം വ്യക്തമായത്. സണ്ണിയുടെ വീടിന് സമീപത്തെ ഏലത്തോട്ടത്തിൽ കൂരൻ എന്നറിയപ്പെടുന്ന വന്യമൃഗത്തെ കണ്ടെത്തിയിരുന്നു. 

ഇതിന് നേരെയാണ് സജി എന്നയാൾ വെടിയുതിർത്തത്. തുടർച്ചയായി വെടിവച്ചു. വെടിയുണ്ടകൾ സണ്ണിയുടെ വീടിന്‍റെ നേരെയാണ് വന്നത്. ഇവയിലൊന്നാണ് ചുവർ തുളച്ച് അകത്ത് കയറി സണ്ണിയുടെ തലയിൽ പതിച്ചത്. പ്രതികൾ തോക്കുകൾ കുളത്തിൽ ഉപേക്ഷിച്ചതായി മൊഴി നൽകിയിട്ടുണ്ട്. 

Share it:

Idukki

Mostreaded

Post A Comment: