www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1513) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കുമളിയിൽ ലഹരി വേട്ട; പിടിയിലായത് ആലപ്പുഴയിൽ നിന്നുള്ള അഞ്ചംഗ സംഘം

Share it:



ഇടുക്കി: കുമളിയിൽ നടത്തിയ പരിശോധനയിൽ മാരക ലഹരി മരുന്നതായി എംഡിഎംഎയുമായി അഞ്ച് പേർ പിടിയിൽ. ആലപ്പുഴ ചേർത്തല പൂച്ചാക്കൽ പാലാങ്ങിനിഗർത്ത് അഭിജിത് പ്രദീപ് (28), മേൽ പൂച്ചാക്കൽ സ്വദേശികളായ പനച്ചിക്കൽ എം.ബി. ഹരികൃഷ്ണൻ (26), അമൃതാലയം എ. അനന്തു (24), ചിറയിൽ സന്ദീപ് ഹരി (24), തോണി കണ്ടത്തിൽ വി. ഇഗ്നേഷ് (28) എന്നിവരെയാണ് അഞ്ച് ഗ്രാം എംഡിഎംഎയുമായി പീരുമേട് എക്സൈസ് സർക്കിൾ ഇൻസ്പെക്‌ടർ ജി. വിജയകുമാറിന്‍റെ നേതൃത്വത്തിൽ പിടികൂടിയത്.  

ഇവർ സഞ്ചരിച്ചിരുന്ന KL 7 C V 4945 നമ്പർ സിഫ്റ്റ് കാറും കസ്റ്റഡിയിലെടുത്തു. പ്രതികളുടെ ദേഹ പരിശോധനയ്ക്ക് പെരിയാർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ അഖിൽ ബാബു സാന്നിധ്യം വഹിച്ചു. കൊടൈക്കനാലിൽ നിന്നും 10,000 രൂപ മുടക്കിയാണ് പ്രതികൾ എംഡിഎംഎ വാങ്ങിയത്.

ഓണം  സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെയും തൊണ്ടിവസ്തുക്കളും, വാഹനവും കേസ് രേഖകളും വണ്ടിപ്പെരിയാർ  എക്‌സൈസ് റേഞ്ച് ഓഫീസിനു കൈമാറി.

പ്രിവന്‍റീവ് ഓഫീസർമാരായ ഡി. സതീഷ് കുമാർ, തോമസ് ജോൺ, സിവിൽ എക്‌സൈസ് ഓഫീസർ മാരായ എ. ഷിയാദ്,  കെ.എൻ.എസ്.  ഷിബിൻ, എ.ഡി.  ജയ്സൺ, ഡി. ജയിംസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ചന്ദ്രയാൻ ലാൻഡിങ് തത്സമയം കാണാൻ അവസരം 

തിരുവനന്തപുരം: ചന്ദ്രയാൻ മൂന്ന് ചന്ദ്രനിൽ ഇറങ്ങുന്നത് തൽസമയം കാണാൻ സംവിധാനം ഒരുക്കുന്നു. മന്ത്രി ഡോ. ആർ. ബിന്ദുവാണ് ഇക്കാര്യം അറിയിച്ചത്. ചന്ദ്രയാൻ മൂന്ന് ചന്ദ്രനിൽ ഇറങ്ങുന്നതിന്‍റെ തത്സമയ സംപ്രേഷണം ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. 

ഐഎസ്ആര്‍ഒയുമായി ചേര്‍ന്ന് 23ന് വൈകിട്ട് അഞ്ചു മുതല്‍ രാത്രി പത്ത് വരെയാണ് സംവിധാനം ഒരുക്കുന്നത്. 6.04ന് ലൂണാര്‍ ലാന്‍ഡിംങിന്‍റെ ദൃശ്യങ്ങള്‍ വലിയ സ്‌ക്രീനില്‍ കാണാന്‍ സാധിക്കുമെന്ന് മന്ത്രി അറിയിച്ചു. 

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും മ്യൂസിയം ആര്‍ട് സയന്‍സും ചേര്‍ന്ന് ഡിസംബറില്‍ തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കില്‍ നടത്തുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയുടെ കര്‍ട്ടന്‍ റെയ്സര്‍ പരിപാടിയായി മൂണ്‍ സെല്‍ഫി പോയിന്‍റും സജ്ജമാക്കും. 

ചന്ദ്രയാന്‍ മൂന്നിന്‍റെ അവസാന ഭ്രമണപഥ താഴ്ത്തലും വിജയകരമായിരുന്നു. ഇന്നലെ പുലര്‍ച്ചെ രണ്ടോടെ ചന്ദ്രയാന്‍-മൂന്ന് ചന്ദ്രനോട് ഏറ്റവും അടുത്ത ഭ്രമണ പഥത്തിലേക്ക് ലാന്‍ഡ് ചെയ്തത്. 

ഇനി സോഫ്റ്റ് ലാന്‍ഡിങ്ങിനായുള്ള തയ്യാറെടുപ്പാണ്. 23ന് വൈകീട്ട് 5.45 നാണ് സോഫ്റ്റ് ലാന്‍ഡിങ് പ്രക്രിയ തുടങ്ങുക. ചന്ദ്രോപരിതലത്തിന്‍റെ രണ്ട് ചിത്രങ്ങള്‍ കഴിഞ്ഞദിവസം ഐഎസ്ആര്‍ഒ പുറത്തുവിട്ടിരുന്നു. 

Share it:

Idukki

Post A Comment: