കൊച്ചി: സിനിമാ- സീരിയൽ നടൻ കൈലാസ് നാഥ് (65) അന്തരിച്ചു. കരൾ രോഗ ബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ആദ്യകാലത്ത് സിനിമയിൽ സജീവമായിരുന്ന കൈലാസ് നാഥ് പിന്നീട് മിനി സ്ക്രീനിൽ ഒട്ടേറെ വേഷങ്ങൾ ചെയ്‌തു. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അന്ത്യം സംഭവിച്ചത്.
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന സാന്ത്വനം സീരിയലിൽ പിള്ളച്ചേട്ടന്‍ എന്ന കഥാപാത്രമായിരുന്നു കൈലാസ് നാഥിന്‍റെ അവസാനത്തേത്.
ഇതിനിടെ കരൾ രോഗം കലശലായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്ക് പണം ആവശ്യമായി വന്നതിനെ തുടർന്ന് സുമനസുകളുടെ ധനസഹായം അഭ്യർഥിച്ചിരുന്നു. സംസ്കാര ചടങ്ങുകൾ നാളെ നടക്കും.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി രണ്ട് പേർ പിടിയിൽ
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി രണ്ട് ബീഹാർ സ്വദേശികൾ പിടിയിൽ. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന എറണാകുളം പുറയാറിലെ സ്വകാര്യ വ്യക്തിയുടെ ടെൻഡിലാണ് വിദ്യാർഥികളുമായി രണ്ട് പേർ എത്തിയത്.
നാട്ടുകാർ വിവരം അറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. സ്കൂൾ യൂണിഫോം ധരിച്ച 13 കാരിയെയും 17കാരിയെയുമാണ് യുവാക്കൾ ഇവിടെ എത്തിച്ചത്. പശ്ചിമ ബംഗാൾ സ്വദേശികളാണ് പെൺകുട്ടികൾ. ഇന്നലെ രാത്രി 7.30ഓടെയാണ് യുവാക്കളോടൊപ്പം കുട്ടികളെ ഗാന്ധി പുരത്ത് കണ്ടെത്തിയത്. പുറയാർ ഭാഗത്ത് ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് സംഭവം നാട്ടുകാരെ അറിയിച്ചത്. തുടർന്ന് നെടുമ്പാശേരി പൊലീസ് എത്തി യുവാക്കളെ കസ്റ്റഡിയിലെടുത്തു. പെൺകുട്ടികളെ ജുവൈനൽ ഹോമിലേക്ക് മാറ്റി.
Post A Comment: