www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1995) Idukki (1921) Mostreaded (1617) Crime (1485) National (1247) Entertainment (854) world (449) Viral (445) Video (361) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (98) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (33) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

വീടിനു ചുറ്റും കഞ്ചാവ് ചെടി; കട്ടപ്പനയിൽ ഒരാൾ അറസ്റ്റിൽ

Share it:



ഇടുക്കി: താമസിക്കുന്ന വീടിനു സമീപം കഞ്ചാവ് ചെടി വളർത്തിയ ഒരാൾ പിടിയിൽ. ജാര്‍ഖണ്ഡ് ലാല്‍മാട്ടിയ സ്വദേശി മാസ്റ്റര്‍ കിസ്‌കുവാണ് (43) അറസ്റ്റിലായത്.  

ഇടുക്കി എക്‌സൈസ് ഇന്‍റലിജന്‍സ് ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കട്ടപ്പന എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. ഇരട്ടയാര്‍ നത്തുകല്ലിലുള്ള വീടിനോട് ചേര്‍ന്നുള്ള കുരുമുളക് തോട്ടത്തിലാണ് എട്ട് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.  

കുറുമണ്ണില്‍ സാലുവെന്ന തോമസ് വര്‍ഗീസ് എന്നയാളുടെ പുരയിടത്തിലായിരുന്നു ചെടികള്‍. ഇയാളുടെ തൊഴിലാളിയാണ് കിസ്‌കു. തോമസാണ് കഞ്ചാവ് തൈകള്‍ നല്‍കി പുരയിടത്തില്‍ നട്ടുപരിപാലിക്കുവാന്‍ നിര്‍ദ്ദേശിച്ചതെന്ന് പ്രതി മൊഴി നല്‍കിയിട്ടുണ്ട്. ഒളിവില്‍ പോയ ഇയാള്‍ക്കായി എക്‌സൈസ് സംഘം അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. 

52 മുതല്‍ 102 സെന്റീമീറ്റര്‍ വരെ ഉയരമുള്ള കഞ്ചാവ് ചെടികള്‍ക്ക് ഒന്നരമാസത്തിലേറെ വളര്‍ച്ചയുണ്ട്. എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ പി.കെ. സുരേഷ്, പ്രിവന്‍റീവ് ഓഫീസര്‍മാരായ അബ്ദുള്‍ സലാം, ജയന്‍ പി. ജോണ്‍, സജിമോന്‍ ജി. തുണ്ടത്തില്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രിന്‍സ് എബ്രഹാം, പി.കെ. ബിജുമോന്‍, സി.എന്‍. ജിന്‍സണ്‍, എക്‌സൈസ് ഡ്രൈവര്‍ ഷിജോ അഗസ്റ്റിന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HN3zUlGc2Va9613524dFBp


Share it:

Idukki

Post A Comment:

Portable Mini Air Cooler Fan with LED Light