ഇടുക്കി: വണ്ടൻമേട്ടിലെ ഏലത്തോട്ടത്തിൽ ഒരാഴ്ച്ച പഴക്കമുള്ള മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇന്നലെയാണ് വാഴവീടിന് സമീപം സ്വകാര്യ ഏലത്തോട്ടത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ച്ചയിലധികം പഴക്കമുണ്ടെന്നാണ് കണക്കാക്കുന്നത്.
16 ഏക്കര്‍ ഭാഗത്ത് ശിവാജി എസ്റ്റേറ്റില്‍ ഏല തോട്ടത്തിലെ ഓടയിലാണ് പുരുഷന്‍റെ മൃതദേഹം കണ്ടെത്തിയത്. തോട്ടത്തിൽ രാവിലെ ജോലിക്കെത്തിയ തൊഴിലാളികളാണ് ആദ്യം മൃതദ്ദേഹം കണ്ടത്. ജീര്‍ണിച്ചതിനാല്‍ ആളെ തിരിച്ചറിയാനാവാത്ത അവസ്ഥയിലായിരുന്നു.
കഴിഞ്ഞ അഞ്ചാം തീയതിക്ക് ശേഷം എസ്റ്റേറ്റിലെ ജോലികള്‍ താല്‍കാലികമായി നിര്‍ത്തിവച്ചിരുന്നു. തുടര്‍ന്ന് വീണ്ടും ജോലി തുടരാന്‍ സ്ഥലമുടമ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം തൊഴിലാളികൾ വീണ്ടുമെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.
തോട്ടമുടമ വിവരമറിയിച്ചതിനെത്തുടർന്ന് വണ്ടന്‍മേട്, കുമളി പൊലീസ് ഡോഗ് സ്‌ക്വാഡ്, ഫൊറന്‍സിക് സംഘമുള്‍പ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്കു മാറ്റി. ആളെ തിരിച്ചറിയാനായി വിശദമായ പരിശോധന നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
മഞ്ഞിന്‍റെ കുളിരണിഞ്ഞ് ഇടുക്കി..
.
അഞ്ച് കോടിയിലധികം രൂപയുടെ ഓണ സമ്മാനങ്ങളൊരുക്കി മാരുതി
കൊച്ചി: കേരളം കാത്തിരുന്ന ഓണം ഓഫറുകളുടെ പ്രഖ്യാപനം നടത്തി മാരുതി സുസുക്കി. ഓണം പ്രമാണിച്ച് ഉപഭോക്താക്കൾക്കായി അഞ്ചുകോടി രൂപയുടെ സമ്മാനങ്ങളാണ് മാരുതി സുസുക്കി ഒരുക്കിയിരിക്കുന്നത്.
മാരുതി ഒരുക്കുന്ന ‘സമ്മാനമഴ’യിലൂടെ ഓരോ ഉപഭോക്താവിനും ഒരു സമ്മാനം ഉറപ്പായും ലഭിക്കുന്നു. കൂടാതെ ഓഗസ്റ്റ് 17ന് വരെയുള്ള ഓരോ ബുക്കിങ്ങിനൊപ്പവും 5000 രൂപ വിലമതിക്കുന്ന ഒരു സ്വർണനാണയം നേടാനുള്ള അവസരവും ഇക്കുറിയുണ്ട്.
മാരുതി വാങ്ങുമ്പോൾ ലഭിക്കുന്ന പാർട്ടി പോപ്പേഴ്സ് പൊട്ടിക്കുമ്പോൾ 55 ഇഞ്ച് 4കെ. എൽ.ഇ.ഡി ടി.വി, ഇലക്ട്രിക് ഓവൻ, പ്രീമിയം ട്രോളി ബാഗ് എന്നിവയിൽ ഏതെങ്കിലും ഒരു സമ്മാനം ഉപഭോക്താവിന് ഉറപ്പായും ലഭിക്കുന്നു.
കൂടാതെ ഏറെ ആവശ്യക്കാരുള്ള മാരുതി മോഡലുകൾക്കെല്ലാം വലിയ ഓഫറുകൾ ഒരുക്കിയിട്ടുണ്ട്. ആൾട്ടോ K10ന് 71100, എസ്പ്രസോക്ക് 66100, സ്വിഫ്റ്റിന് 480000, സെലേറിയോക്ക് 72000 എന്നിങ്ങനെ വലിയ കിഴിവുകളാണ് നിങ്ങൾക്ക് ലഭിക്കുന്നത്. ആകർഷകമായ ഫിനാൻസ് സ്കീമുകൾ, കുറഞ്ഞ പലിശ നിരക്ക്, കുറഞ്ഞ ആദ്യ തവണ എന്നീ സൗകര്യങ്ങളും ഉപഭോക്താക്കൾക്ക് ലഭ്യമാണ്.
Post A Comment: