www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1513) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സ്‌കൂൾ പരിസരത്തെ കാട്ടിനുള്ളിൽ കഞ്ചാവ് പാക്കറ്റ്

Share it:



കട്ടപ്പന: സ്കൂളിന് സമീപത്തെ കാട് വെട്ടിത്തെളിച്ച പള്ളിയിലെ യുവജന സംഘത്തിന് ലഭിച്ചത് പാക്കറ്റുകളിലാക്കിയ കഞ്ചാവ്. അണക്കര ഗവ. സ്കൂളിന് സമീപത്ത് നിന്നാണ് പാക്കറ്റുകളിലാക്കിയ നിലയിൽ കഞ്ചാവ് കണ്ടെത്തിയത്.  

സ്കൂളിന് സമീപത്ത് കാട് വളർന്നു നിൽക്കുന്നതിനെ തുടർന്ന് സമീപത്തെ പള്ളിയിലെ യുവജന പ്രസ്ഥാനത്തിലെ ആളുകളാണ് കാട് വെട്ടിത്തെളിക്കാൻ എത്തിയത്. ഇതിനിടെയാണ് കാട്ടിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. 

ഇവർ വിവരം അറിയിച്ചതോടെ വണ്ടൻമേട് പൊലീസ് സ്ഥലത്തെത്തി കഞ്ചാവ് പൊതികൾ ഏറ്റെടുത്തു. സ്കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘം ഒളിപ്പിച്ചു വച്ചതാണ് ഇതെന്നാണ് കരുതുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

സ്വകാര്യ ദൃശ്യം പകർത്തി ഭീഷണി 

മലപ്പുറം: പ്രതിശ്രുത വരന്‍റെയും വധുവിന്‍റെയും സ്വകാര്യ ദൃശ്യം പകർത്തി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട ലോഡ്‌ജ് ജീവനക്കാരൻ അറസ്റ്റിൽ. ചേലേമ്പ്ര മക്കാടംപള്ളി അബ്ദുല്‍ മുനീറിനെ(35)യാണ് തിരൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. 

കോഴിക്കോട്ടെ ഒരു ലോഡ്ജിലായിരുന്നു സംഭവം. ഇവിടുത്തെ ഫ്രണ്ട് ഓഫീസ് ജീവനക്കാരനായിരുന്നു അറസ്റ്റിലായ മുനീർ. കൊതുകിനെ അകറ്റാനുള്ള ഉപകരണത്തിൽ ഘടിപ്പിച്ച നിലയിലായിരുന്നു ഒളിക്യാമറ.

തിരൂർ സ്വദേശിയായ യുവാവും യുവതിയും മാസങ്ങൾ മുമ്പാണ് ഇവിടെ ലോഡ്‌ജിൽ മുറിയെടുത്ത് താമസിച്ചത്. ഓൺലൈൻ വഴിയാണ് മുറി ബുക്ക് ചെയ്‌തത്. 

തുടർന്ന് ഇവരുടെ ദൃശ്യങ്ങൾ മുനീർ ഒളിക്യാമറയിൽ പകർത്തുകയായിരുന്നു. പിന്നീട് യുവാവിന്‍റെയും യുവതിയുടേയും സ്വകാര്യദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് പറഞ്ഞ മുനിര്‍, പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. പകര്‍ത്തിയ വീഡിയോദൃശ്യം സ്‌ക്രീന്‍ഷോട്ടെടുത്ത് യുവാവിന്‍റെ നമ്പറില്‍ വാട്‌സാപ്പ് ചെയ്ത് 1,45,000 രൂപ ആവശ്യപ്പെടുകയും ചെയ്തു. 

തുടര്‍ന്ന് യുവാവ് തിരൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസിന്‍റെ നിര്‍ദേശപ്രകാരം യുവാവ് 2000 രൂപ ഫോണിലൂടെ കൈമാറി. ബാക്കി പണം കൈയിലില്ലെന്നും പകരം സ്വര്‍ണാഭരണം തരാമെന്നും പറഞ്ഞു. 

പൊലീസ് നിര്‍ദേശം അനുസരിച്ച് മുക്കുപണ്ടവുമായി യുവാവ് കോഴിക്കോട്ടെത്തി. സ്വര്‍ണാഭരണം വാങ്ങാനെത്തിയ അബ്ദുല്‍ മുനീറിനെ പൊലീസ് പിടികൂടി. ഇയാളുടെ പക്കല്‍ നിന്നും ലാപ്‌ടോപ്പും കൊതുകിനെ അകറ്റാനുള്ള ഉപകരണത്തില്‍ ഒളിപ്പിച്ച കാമറയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 

Share it:

Idukki

Post A Comment: