കോഴിക്കോട്: വിദ്യാർഥിനിയെ തട്ടിക്കൊണ്ട് പോയി വിവസ്ത്രയാക്കി കെട്ടിയിട്ട് പീഡിപ്പിച്ച കേസിൽ ഒറ്റക്ക് താമസിച്ചിരുന്ന 26 കാരൻ അറസ്റ്റിൽ. കോഴിക്കോട് തൊട്ടിൽപാലത്താണ് സംഭവം നടന്നത്. കുണ്ടുതോട് ഉണ്ണിത്താൻകണ്ടി ജുനൈദ് ആണ് അറസ്റ്റിലായത്. ഇയാളുടെ മാതാപിതാക്കൾ ഗൾഫിലാണെന്നാണ് വിവരം. ഇയാൾ ഒറ്റക്ക് താമസിച്ചിരുന്ന വീട്ടിലേക്കാണ് പെൺകുട്ടിയെ തട്ടിക്കൊണ്ട് വന്ന് പീഡിപ്പിച്ചത്.
കോഴിക്കോട് നിന്ന് വ്യാഴാഴ്ച രാവിലെ കാണാതായ പെണ്‍കുട്ടിയെ വിവസ്ത്രയാക്കി കെട്ടിയിട്ട നിലയിലാണ് കണ്ടെത്തിയത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ പൊലീസ് ലൊക്കേഷൻ കണ്ടെത്തുകയായിരുന്നു. വീട്ടിനികത്തുനിന്ന് ലഹരി വസ്തുക്കളും പൊലീസ് കണ്ടെടുത്തു.
ഉടന്‍ തന്നെ പെണ്‍കുട്ടിയെ ആശുപത്രിയിലാക്കി വൈദ്യപരിശോധന നടത്തിയിരുന്നു. പ്രതി ഒറ്റയ്ക്കാണ് കുറ്റകൃത്യം ചെയ്‌തതെന്നാണ് പൊലീസിന്‍റെ നിഗമനം. ഇയാൾ ലഹരിക്കടിമയാണെന്നും സ്ഥിരമായി എംഡിഎംഎ ഉപയോഗിക്കുന്ന ആളാണെന്നും പൊലീസ് പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HN3zUlGc2Va9613524dFBp
ലോറിയിൽ കൊണ്ടുപോയ ജെസിബി കാറിൽ തട്ടി
കോഴിക്കോട്: ലോറിയിൽ കൊണ്ടുപോകുയായിരുന്ന ജെസിബി കാറിൽ തട്ടി അപകടം. വടകര മൂരാട് പാലത്തിലാണ് സംഭവം നടന്നത്. പാലത്തിൽ വെച്ച് ജെസിബി കാറിന് മുകളിൽ തട്ടുകയായിരുന്നു.
ഇന്ന് രാവിലെ ആറിനായിരുന്നു അപകടം. സംഭവത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം പൂർണമായും തടസപ്പെട്ടു. ജെസിബി ക്രെയിൻ ഉപയോഗിച്ച് നീക്കാൻ ശ്രമം നടക്കുകയാണ്. വാഹനങ്ങൾ നാദാപുരം, കുറ്റ്യാടി, ഉള്ളിയേരി വഴിയാണ് കോഴിക്കോടേക്ക് വഴി തിരിച്ചു വിടുന്നത്.
Post A Comment: