www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അയച്ച മെസേജ് തിരുത്താം; കിടിലൻ ഫീച്ചറുമായി വാട്‌സാപ്

WhatsApp
Share it:



ന്യൂഡൽഹി: ഉപഭോക്താക്കൾ ആഗ്രഹിച്ച ഫീച്ചർ അവതരിപ്പിച്ച് വാട്‌സാപ്. ‍അയച്ച സന്ദേശം എഡിറ്റ് ചെയ്യാനുള്ള സൗകര്യമാണ് വാട്‌സാപ്പിൽ പുതുതായി വന്നിരിക്കുന്നത്. അയച്ച മെസേജിലെ പിഴവ് തിരുത്തുന്നതിന് സൗകര്യം വേണമെന്നത് ഉപയോക്താക്കളുടെ നീണ്ടകാലത്തെ ആവശ്യമാണ്.  

‌അയച്ച സന്ദേശം 15 മിനിറ്റിനുള്ളില്‍ തിരുത്താനുള്ള സംവിധാനമാണ് വാട്സ്ആപ്പ് ഒരുക്കിയിരിക്കുന്നത്. അയച്ച മെസേജില്‍ ഹോള്‍ഡ് ചെയ്ത് പിടിച്ച ശേഷം തെളിഞ്ഞുവരുന്ന എഡിറ്റ് ഓപ്ഷന്‍ ടാപ്പ് ചെയ്\ത് വേണം ഫീച്ചര്‍ പ്രയോജനപ്പെടുത്തേണ്ടത്. 

കറക്ഷന്‍ ഹിസ്റ്ററി വാട്സ്ആപ്പ് സൂക്ഷിക്കാത്തത് കൊണ്ട് എഡിറ്റ് ചെയ്യുന്നതിന് മുന്‍പുള്ള മെസേജ് മറ്റു ഉപയോക്താക്കള്‍ക്ക് കാണാന്‍ സാധിക്കില്ല. നിലവില്‍ മെസേജ് അയച്ച് കഴിഞ്ഞാല്‍ നിശ്ചിത സമയത്തിനുള്ള ഡിലീറ്റ് ചെയ്‌ത് മറ്റൊരു മെസേജ് അയക്കാനാണ് സൗകര്യമുള്ളത്. 

അല്ലാത്തപക്ഷം അപ്ഡേറ്റഡ് മെസേജ് പ്രത്യേകമായി അയക്കുകയാണ് പതിവ്. ഇതിനോടകം തന്നെ മെറ്റ ഈ ഫീച്ചര്‍ പുറത്തുവിട്ടെങ്കിലും ആഴ്ചകള്‍ക്കകം തന്നെ ഉപയോക്താക്കള്‍ക്ക് പുതിയ സേവനം പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സന്ദേശം തിരുത്തുന്ന വിധം

1. വാട്സ്ആപ്പ് ചാറ്റ് തുറന്ന് ഒരാള്‍ക്ക് സന്ദേശം അയക്കുക 

2. തുടര്‍ന്ന് ആ അയച്ച സന്ദേശത്തില്‍ നീട്ടി പ്രെസ് ചെയ്യുക 

3. ശേഷം എഡിറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ തെരഞ്ഞെടുക്കുക.

4. തുടര്‍ന്ന് അയച്ച സന്ദേശം തിരുത്തി വീണ്ടും അയക്കുക

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L


Share it:

Tech

Post A Comment: