ന്യൂഡല്‍ഹി: കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ നാളെ സത്യ പ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോർട്ട്. പ്രഖ്യാപനം ഉടൻ തന്നെ ഉണ്ടാകുമെന്നാണ് വിവരം. മുഖ്യമന്ത്രി സ്ഥാനം പങ്കിടാനാണ് ഹൈക്കമാന്‍ഡ് ചര്‍ച്ചകളില്‍ ഏകദേശ ധാരണയായിട്ടുള്ളത്. നാളെത്തന്നെ സത്യപ്രതിജ്ഞ നടത്താനാണ് ആലോചിക്കുന്നത്.
പ്രതിസന്ധി പരിഹരിക്കാന്‍ ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകളാണ് നടത്തിവന്നത്. സിദ്ധരാമയ്യ സോണിയാഗാന്ധിയുടെ വീട്ടിലെത്തി ചര്‍ച്ച നടത്തി. കെ.സി വേണുഗോപാലും ചര്‍ച്ചയില്‍ പങ്കെടുത്തു. രാഹുല്‍ഗാന്ധി ഡി.കെ ശിവകുമാറുമായും ചര്‍ച്ച നടത്തിയിരുന്നു. കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സിദ്ധരാമയ്യ, ഡി.കെ ശിവകുമാര്‍ എന്നിവരുമായി ചര്‍ച്ച നടത്തി.
ആദ്യ രണ്ടുവര്‍ഷം സിദ്ധരാമയ്യ മുഖ്യമന്ത്രിയാകാനാണ് ധാരണ. അതിനുശേഷം മൂന്നുവര്‍ഷം ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കും. സിദ്ധരാമയ്യ സര്‍ക്കാറില്‍ ഡി.കെ ശിവകുമാറില്‍ ചേരില്ല. പകരം ഡി.കെ നിര്‍ദേശിക്കുന്ന അദ്ദേഹത്തിന്‍റെ അനുയായികള്‍ മന്ത്രിസഭയില്‍ ഇടംപിടിക്കും. സിദ്ധരാമയ്യ സര്‍ക്കാരില്‍ മൂന്നു ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്.
മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്നത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പുറത്ത് പ്രഖ്യാപിക്കില്ല. എന്നാല്‍ മുഖ്യമന്ത്രിസ്ഥാനം പങ്കിടുന്നതില്‍ ഡി.കെ ശിവകുമാറിന് ഹൈക്കമാന്‍ഡ് ഉറപ്പ് നല്‍കിയിട്ടുണ്ട്. സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമെന്നത് കണക്കിലെടുത്ത് അദ്ദേഹത്തിന്‍റെ വസതിക്ക് പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. സിദ്ധരാമയ്യ അനുകൂലികള്‍ സംസ്ഥാനത്ത് ആഹ്ലാദപ്രകടനം നടത്തുകയാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
പൊള്ളലേറ്റ് യുവതിയും കുഞ്ഞും മരിച്ചു; ദുരൂഹതയെന്ന് പിതാവ്
തിരുവനന്തപുരം: യുവതിയും പിഞ്ചു കുഞ്ഞും പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ ആരോപണവുമായി യുവതിയുടെ പിതാവ് രംഗത്ത്. പുത്തൻതോപ്പ് സ്വദേശി രാജു ജോസഫ് ടിന്‍സിലിയുടെ ഭാര്യ അഞ്ജുവും ഒമ്പതുമാസം പ്രായമുള്ള മകന്‍ ഡേവിഡുമാണ് ഇന്നലെ വൈകിട്ട് ഏഴിന് പൊള്ളലേറ്റ് മരിച്ചത്.
സംഭവം കൊലപാതകമെന്നാരോപിച്ച് യുവതിയുടെ അച്ഛന്‍ പ്രമോദാണ് രംഗത്തെത്തിയിരിക്കുന്നത്. ഭര്‍ത്താവിന്‍റെ അവിഹിത ബന്ധം ചോദ്യം ചെയ്തതിന് മകളെ മര്‍ദ്ദിക്കുമായിരുന്നുവെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നുമാണ് അച്ഛന്‍ ആരോപിക്കുന്നത്. കുളിമുറിയില്‍ പൊള്ളലേറ്റ നിലയിലാണ് മകളെയും പേരക്കുട്ടിയെയും കണ്ടത്.
മകള്‍ ആത്മഹത്യ ചെയ്യുമെന്നും കരുതുന്നില്ലെന്നും ദുരൂഹതയുണ്ടെന്നും മറ്റ് ബന്ധുക്കളും ആരോപിക്കുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് അഞ്ജുവിന്‍റെ അച്ഛന്‍ കഠിനംകുളം പൊലീസില്‍ പരാതി നല്‍കി.
വീടിനുള്ളിലെ കുളിമുറിയിലാണ് യുവതിയേയും മകനേയും പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. സംഭവ സമയം അഞ്ജുവും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭര്‍ത്താവ് രാജു ജോസഫ് അയല്‍പക്കത്തെ വീട്ടിലായിരുന്നുവെന്നാണ് പറയുന്നത്.
കണ്ടയുടനെ രാജു ഉടന്‍ മകനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരിച്ചു. മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഒന്നരവര്‍ഷം മുമ്പായിരുന്നു രാജു ജോസഫിന്‍റെയും വെങ്ങാനൂര്‍ സ്വദേശിയായ അഞ്ജുവിന്‍റെയും പ്രണയ വിവാഹം. ഇരുവരും തമ്മില്‍ കുടുംബപ്രശ്‌നമുണ്ടോയെന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കുമെന്ന് കഠിനംകുളം പൊലീസ് അറിയിച്ചു.
അഞ്ജുവിന് ആത്മഹത്യ പ്രവണത ഉണ്ടായിരുന്നെന്നും മറിച്ചുള്ള ആരോപണങ്ങള്‍ തെളിയിച്ചാല്‍ കുറ്റമേല്‍ക്കാന്‍ തയ്യാറെന്നുമാണ് ഭര്‍ത്താവ് രാജു ജോസഫ് പറയുന്നത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് കൂടുതല്‍ അന്വേഷണത്തിലാണ്.
Post A Comment: