www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കല്യാണ ദിവസം മുങ്ങിയ വരനെ വധു 20 കിലോമീറ്റർ പിന്തുടർന്ന് പിടിച്ചു

Share it:



ബറേലി: വിവാഹ ദിവസം മുങ്ങിയ വരനെ 20 കിലോമീറ്റർ പിന്തുടർന്ന് പിടിച്ച് വധു. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവങ്ങൾ നടന്നത്. രണ്ടര വര്‍ഷമായി പ്രണയിച്ചിരുന്ന ഇരുവരുടെയും വിവാഹം ഞായറാഴ്ചയാണ് നിശ്ചയിച്ചിരുന്നത്. കുടുംബങ്ങള്‍ തമ്മില്‍ സംസാരിച്ച് ഉറപ്പിച്ച ശേഷമാണ് വിവാഹ ദിനം തീരുമാനിച്ചത്.

ഇതുപ്രകാരം ഭൂതേശ്വർ നാഥ ക്ഷേത്രത്തില്‍ എല്ലാ ഒരുക്കങ്ങളും നടക്കുകയും ചെയ്തു. എന്നാല്‍, വിവാഹ ദിവസം മുഹൂര്‍ത്ത സമയം ആയിട്ടും വരൻ എത്താതിരുന്നതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. കുറെ നേരം കാത്തിരുന്നിട്ടും വരൻ എത്താതിരുന്നതോടെ വധു ഫോണ്‍ വിളിച്ചു. 

എന്നാല്‍ അമ്മയെ കൂട്ടിക്കൊണ്ടുപോകാൻ ബുഡൗണിലേക്ക് പോകുകയാണെന്ന് ഒരു ഒഴികഴിവ് പറഞ്ഞ് രക്ഷപെടാനാണ് വരൻ ശ്രമിച്ചത്. ഇത് കേട്ടപ്പോള്‍ വിവാഹത്തില്‍ നിന്ന് ഒഴിവാകാൻ യുവാവ് ശ്രമിക്കുകയാണെന്ന് വധുവിന് തോന്നി. ഇതോടെ ഒട്ടും സമയം കളയാതെ വരനെ നേടി വധു പുറപ്പെട്ടു. 

ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍  ബറേലിയിൽ നിന്ന് 20 കിലോമീറ്റർ അകലെ ഭീമോര പൊലീസ് സ്റ്റേഷന് സമീപം ബസിൽ കയറാൻ നില്‍ക്കവേയാണ് വരനെ വധു പിടികൂടിയത്. റോഡില്‍ വൻ നാടകീയ സംഭവങ്ങള്‍ക്ക് ഒടുവില്‍ വരനെ ക്ഷേത്രത്തില്‍ എത്തിച്ച് വധു എല്ലാ ചടങ്ങുകളും പൂര്‍ത്തിയാക്കുകയായിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

വാട്‌സാപ്പിൽ അയച്ച സന്ദേശം തിരുത്താം 

ന്യൂഡൽഹി: ഉപഭോക്താക്കൾ ആഗ്രഹിച്ച ഫീച്ചർ അവതരിപ്പിച്ച് വാട്‌സാപ്. ‍അയച്ച സന്ദേശം എഡിറ്റ് ചെയ്യാനുള്ള സൗകര്യമാണ് വാട്‌സാപ്പിൽ പുതുതായി വന്നിരിക്കുന്നത്. അയച്ച മെസേജിലെ പിഴവ് തിരുത്തുന്നതിന് സൗകര്യം വേണമെന്നത് ഉപയോക്താക്കളുടെ നീണ്ടകാലത്തെ ആവശ്യമാണ്. 

‌അയച്ച സന്ദേശം 15 മിനിറ്റിനുള്ളില്‍ തിരുത്താനുള്ള സംവിധാനമാണ് വാട്സ്ആപ്പ് ഒരുക്കിയിരിക്കുന്നത്. അയച്ച മെസേജില്‍ ഹോള്‍ഡ് ചെയ്ത് പിടിച്ച ശേഷം തെളിഞ്ഞുവരുന്ന എഡിറ്റ് ഓപ്ഷന്‍ ടാപ്പ് ചെയ്ത് വേണം ഫീച്ചര്‍ പ്രയോജനപ്പെടുത്തേണ്ടത്. കറക്ഷന്‍ ഹിസ്റ്ററി വാട്സ്ആപ്പ് സൂക്ഷിക്കാത്തത് കൊണ്ട് എഡിറ്റ് ചെയ്യുന്നതിന് മുന്‍പുള്ള മെസേജ് മറ്റു ഉപയോക്താക്കള്‍ക്ക് കാണാന്‍ സാധിക്കില്ല. 

നിലവില്‍ മെസേജ് അയച്ച് കഴിഞ്ഞാല്‍ നിശ്ചിത സമയത്തിനുള്ള ഡിലീറ്റ് ചെയ്ത് മറ്റൊരു മെസേജ് അയക്കാനാണ് സൗകര്യമുള്ളത്. അല്ലാത്തപക്ഷം അപ്ഡേറ്റഡ് മെസേജ് പ്രത്യേകമായി അയക്കുകയാണ് പതിവ്. ഇതിനോടകം തന്നെ മെറ്റ ഈ ഫീച്ചര്‍ പുറത്തുവിട്ടെങ്കിലും ആഴ്ചകള്‍ക്കകം തന്നെ ഉപയോക്താക്കള്‍ക്ക് പുതിയ സേവനം പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സന്ദേശം തിരുത്തുന്ന വിധം

1. വാട്സ്ആപ്പ് ചാറ്റ് തുറന്ന് ഒരാള്‍ക്ക് സന്ദേശം അയക്കുക 

2. തുടര്‍ന്ന് ആ അയച്ച സന്ദേശത്തില്‍ നീട്ടി പ്രെസ് ചെയ്യുക 

3. ശേഷം എഡിറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ തെരഞ്ഞെടുക്കുക.

4. തുടര്‍ന്ന് അയച്ച സന്ദേശം തിരുത്തി വീണ്ടും അയക്കുക

Share it:

Viral

Post A Comment: